ADVERTISEMENT

അറിയുന്നു ഗോപികേ 

നിറമിഴികളാൽ നീയിപ്പോൾ 

നറുപീലിക്കതിർ തഴുകി 

കറ തീർന്ന വാത്സല്യവെണ്ണ നീട്ടി 

ചെറുവാ പിളർന്നിരിക്കുമുണ്ണിതൻ 

ചിറിയിൽ തേച്ചു രസിക്കയാവാം....

 

നീ വിളിച്ചപ്പോൾ തിരിഞ്ഞുനിന്നോൻ 

നീഹാരയവനികയ്ക്കുള്ളിൽ നിൻ ഗദ്ഗദം 

സ്നേഹമസൃണം തീവ്രപരിരംഭണത്തിൽ 

മോഹവലയം ഭേദിച്ചൊതുക്കി നിർത്തിയോൻ

ദാഹശമനിയായ് യാതനക്കൊടുംവേനലിൽ 

മോഹനീർത്തുള്ളിയിറ്റിച്ച പാദത്തിലഭയം.....

 

നാരിഴ കീറിപ്പുതയും നാരിജീവിതച്ചുഴികൾ 

നാറുമോടയിൽ ചിരം തള്ളും കീഴാളജീവിതം 

നാരുപോൽ ചീന്തിയെറിയും ബാലികാദൈന്യം 

നരകത്തീയിൽ ദഹിപ്പിക്കും പ്രപഞ്ചചൈതന്യം 

നീറിയുടഞ്ഞു നിൻ ജീവിതമീയുറവുകൾക്കായ് 

കീറിപ്പകർന്നു തൊണ്ടഞരമ്പിൻ ചെന്നിണശ്ശീലുകൾ

 

അറിയുന്നു ഗോപികേ നിൻ തൊണ്ട കുരുക്കിമുറുക്കി 

നെറികെട്ട മാനവവാണിഭമനസ്സിൻ കരാളാണുക്കൾ 

പിരിയാതെയപ്പൊഴും മൃദുമർമരങ്ങൾ നിന്നധരത്തിൽ 

തിരി കെടാനാളങ്ങളായുജ്ജ്വലിക്കുന്നതിന്നൂഷ്മാവിൽ 

കരയുവാനാവാത്തൊരു വീർപ്പുമുട്ടലിൽ ഞാൻ നിശ്ശബ്ദം 

കൊതിപൂണ്ടിരിപ്പുനിൻ  പുനർജന്മദിവാസ്വപ്നത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com