ADVERTISEMENT

അന്ന് രാത്രി

നിറഞ്ഞ നക്ഷത്രങ്ങളുള്ള 

ആകാശത്ത് നിന്നും 

നേർത്ത മഴത്തുള്ളികൾ 

ഭൂമിയിലിറങ്ങി 

മണ്ണിനെ രമിച്ചപ്പോഴാണ് 

മണ്ണിനടിയിൽ കവിതക്ക് 

ചിറക് മുളച്ചത്,

സ്വത്വമന്വേഷിച്ച് 

ഏഴാനാകാശത്തെ 

നക്ഷത്രങ്ങളെ തേടി 

കവിത  

പറക്കാൻ തുടങ്ങിയത്.

വാനിലും പാരിലും 

കവിതയുടെ 

ചിറകടി ഗന്ധമേറ്റ് 

സസ്യലതാദികൾ 

പുഷ്പിച്ച് തൂമണം തൂകി!

നക്ഷത്രത്തെ തേടിപ്പറക്കുന്ന

 കവിതയെ പിടിച്ച് 

തൂലികയിൽ 

ബന്ധനസ്തനാക്കിയാരോ,

തൂലിക നിബിൻ 

വിടവ്പൊട്ടിച്ച് 

കടലാസിൻ മേനിയിൽ 

മഷിയായ് ഊർന്നിറങ്ങി 

കവിതയുടെ

അസ്ഥി വരഞ്ഞിട്ടുവത്. 

ഒരു നാളിലത് 

ചിറക് വിടർത്തി 

ആത്മാവിനെത്തേടി 

നക്ഷത്ര ലോകത്തേക്ക് 

പറന്നകന്നിടും!

കവിതയെ അകത്താക്കിയ 

പക്ഷിയാണ് മയിലായ്

പരിണമിച്ചത്.

നേർത്ത മഴയിൽ 

മയിലാടുന്നത് കവിതയെ 

മണക്കുന്ന 

സ്വത്വ ലഹരിയാലാണ്.

കവിതയുടെ ചിറക് 

കൊത്തിവിഴുങ്ങിയ പക്ഷി 

കുയിലായ് പരിണമിച്ച് 

കവിത ചൊല്ലുന്നുവിന്ന്.

നക്ഷത്ര ലോകത്തേക്ക് 

പറക്കുമ്പോൾ 

ചിറക് തളർന്ന് കടലിൽ

 പതിച്ച കവിതയാണ് 

മത്സ്യ കന്യകയായ് 

പരിണമിച്ചത്.

കവിതയുടെ അമേധ്യത്തിൽ 

നിന്നുമാണ് ഉദ്യാനങ്ങളത്രയും 

ഉയിർകൊണ്ടത്!

ചിറക് മുളക്കാതെ

മണ്ണിനടിയിൽ ചത്ത്

മലച്ച കവിതകളാണ്

സ്വർണ്ണവും വെള്ളിയുമായ്

പരിണമിച്ചത്.

കടലിൽ വീണ് 

കഥകഴിഞ്ഞ

കവിതകളാണ് മുത്തും

പവിഴവുമായ് മഴയെ

കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com