ADVERTISEMENT

തിരക്കിലായിരുന്നു

നേരമില്ലെന്നു പറയാൻപോലും 

നേരമില്ലാത്ത തിരക്ക്.... 

 

തിരക്കിനിടയിലൊന്നു

തിരിഞ്ഞു നോക്കിയപ്പോഴാണ്

തിരക്കിവന്നവരും 

തിരക്കിലാണെന്നറിഞ്ഞത്....

 

തിരക്ക് കവർന്നെടുത്ത പലതും 

തിരിച്ചു കിട്ടില്ലെന്നു 

ഞാൻ തിരിച്ചറിഞ്ഞു...

 

തിരക്കില്ലാത്തപ്പോൾ  

കൂട്ടു തേടിയവരെ

അവരുടെ തിരക്കിൽ 

കാണാതായി...

 

എകാന്തതയുടെ 

വാതിലെഴാക്കൂട്ടിൽ 

തനിച്ചായപ്പോൾ

തനിച്ചാക്കിയോരെ

തിരക്കിൽ

തിരഞ്ഞു ഞാൻ...

 

ഇന്ന് 

ഞാനും തിരക്കിലാണ് 

ചോരത്തിളപ്പിൽ വലിച്ചെറിഞ്ഞവ 

നര വീഴുമ്മുന്നേ 

പെറുക്കിക്കൂട്ടാനുള്ള തിരക്കിൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com