ADVERTISEMENT

ദിബ്ബയിലെ ഖബർസ്ഥാനാണിത്. ഇവിടെ എവിടെയോ ആണ് എന്റെ ആലം മുനീറുള്ളത്...കഴിഞ്ഞ വർഷത്തെ റമസാനിൽ കോവിഡ് കൊടുമ്പിരി കൊണ്ടിരിന്നപ്പോൾ രാത്രിയിൽ അടഞ്ഞ് കിടന്ന മാർക്കറ്റിനരികിലൂടെ നടന്ന് വന്ന് അണു നശീകരണ ലായനിയി ചവിട്ടി കടന്ന് നിശബദനായി ഫാർമസിയിലേക്ക് കയറി വരുമ്പോഴാണ് ഞാൻ ആദ്യമായ് ആലം മുനീറിനെ കാണുന്നത്.

ജരാനരകൾ ബാധിച്ച് മെലിഞ് അവശനായി മുഷിഞ്ഞ വസ്ത്രം ധരിച്ച അയാൾ ഉള്ളേരിയയിൽ എവിടെയോ അറബിയുടെ ഒരു തോട്ടത്തിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്ത് വരുന്നു. ആ ഇടക്കാണ് അയാൾ ആരോ പറഞ് കേട്ട കോവിഡ് എന്ന മഹാമാരിയെ കുറിച്ച് അറിയുന്നത്. പാവം, വന്നയുടനെ എന്നോട് ചോദിക്കുകയാണ്, എന്താണീ കൊറോണ? എനിക്കാണങ്കിൽ നല്ല പല്ല് വേദനയുമുണ്ട്, രുചിയുമില്ല എന്ന്.

ഞാൻ പറഞ്ഞു. അത് അതൊന്നുമല്ല പേടിക്കണ്ട, ചൂട് വെള്ളത്തിൽ ഉപ്പിട്ട് ഗാർഗിൾ ചെയ്യ്. ഈ മരുന്നും കഴിക്ക്. ഒപ്പം കുറച്ച് മാസ്കും ഏൽപ്പിച്ച് കോവിഡിനെ പറ്റിയും പറഞ്ഞു കൊടുത്ത്, സമാധാനിപ്പിച്ച് വിട്ടു.

പിന്നിട് അസുഖമൊക്കെ മാറി മാർക്കറ്റിൽ വരുമ്പോഴല്ലാം എന്നെ കാണാൻ വരും. അപ്പോൾ അയാളെ കാണുമ്പോഴല്ലാം നല്ല ഉന്മേശവാനായിരുന്നു. കൂടെ ഒരു കൂട്ടുകാരനുമുണ്ടാകും. പിന്നെ വരുമ്പോഴല്ലാം തോട്ടത്തിലെ മാങ്ങയോ ചീര പോലത്തെ ഇലവർഗങ്ങളൊക്കെ കൊണ്ട് വന്ന് തരും. അങ്ങനെ ആ സൗഹൃദം വല്ലാതെ അടുത്തു.

പിന്നീട് ഞാൻ നാട്ടിൽ പോയി വന്നു. ഒരു ദിവസം ആലം മുനീറിന്റെ കൂടെ ഉണ്ടായിരുന്ന ആളെ മീൻ മാർക്കറ്റിൽ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. ഞാൻ ആലം മുനീറിനെ കുറിച്ച് തിരക്കി. അവന്റെ കണ്ണുകൾ നിറഞ്ഞു. മുനീർ ഒരു മാസം മുമ്പ് കോവിഡ് പിടിച്ച് മരിച്ച് പോയി പോലും.

യാ അല്ലാഹ്, എന്റെ നെഞ്ച് പിടഞ്ഞു. പാവം, എന്ത് വിധി ഇത്. ഇന്നലെ, വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഖബർസ്ഥാനിലെ ഇളം കാറ്റിന് ആലം മുനീറിന്റെ മണമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com