ADVERTISEMENT

നോട്ടം വളരെ ദയനീയമായമാണ്. വേദനിക്കുന്നു എന്ന്  പറയണമെന്നുണ്ട്. ഉറക്കെ കരയണമെന്നുമുണ്ട്. ഒന്നിനും പറ്റുന്നില്ല.

ആകെ വാടി, ക്ഷീണിച്ചു. അമ്മയുടെ കൈത്തണ്ടയിൽ  കുറച്ചുനേരം ഇരിക്കണം. പാലുകുടിച്ചുറങ്ങണം ..ആരോട് പറയും? എങ്ങനെ പറയും?.

ഞാൻ എവിടെയാണ്?നിങ്ങളൊക്കെ ആരാണ്? എന്തിനാണ് എന്നെ ഇങ്ങനെ സൂക്ഷിച്ച്  ശ്രദ്ധിച്ചുനോക്കുന്നത് ? എന്തിനാണ് ഈ ഉപകരണങ്ങളൊക്കെ  എന്റെ  ദേഹത്ത്? എന്ത് ഭാരമാണിവയ്ക്ക്!

എന്നോടൊന്ന് ചിരിച്ചൂടെ നിങ്ങൾക്ക്? വിശേഷങ്ങൾ ചോദിച്ചുകൂടെ ?  അമ്മയുടെ അടുത്ത്  ആക്കിക്കൂടെ..? 

എന്താണ് ഞാൻ ചെയ്ത തെറ്റ്?

ഒന്നും മനസ്സിലാവുന്നില്ല.

കരഞ്ഞുതളർന്ന അമ്മയെ ഇടയ്ക്കു കാണാറുണ്ട് . എന്തിനാണ് ഇങ്ങനെ കരയുന്നത്? എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ?

ഒന്നു പറയൂ. അമ്മയുടെ കൂടെ എന്നെ വിടാൻ. എല്ലാവരെയും കരയിച്ച് എനിക്ക്  ജീവിക്കണ്ട.ബാധ്യതയുടെ ഭാരം പേറാൻ എനിക്ക് വയ്യ . ഈ വേദനയും സഹിക്കാൻ വയ്യ.

'അമ്മ ധൈര്യമായി പറയണേ.സുഖാന്ത്യമാണ് അവൾക്ക് വേണ്ടതെന്ന്. അത് ചെയ്തുതരാൻ  അമ്മക്ക്  പറ്റുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com