sections
MORE

കക്കാൻ പ്രേരിപ്പിക്കുന്ന പുതു നിയമങ്ങൾ 

thief
SHARE

എന്തിനും ഒരു ന്യായമൊക്കെ വേണ്ടേ! അതും സമ്പന്നമായ അമേരിക്ക പോലെ ഒരു രാജ്യത്ത്. വെറും നൂറു ഡോളറിനു ഇത്രയും തരം താഴ്ത്തിക്കളയുന്നതിനോടാണ് ഈ വിയോജിപ്പ്. കാരണം ആയിരവും തൊള്ളായിരവുമായി കേൾക്കുമ്പോൾ വലിയ ഭീമാകാരമായ സംഖ്യ എന്ന് തോന്നിയാലും, നൂറു ഡോളറിന്റെ വിടവേ അവർ തമ്മിലുള്ളൂ. പക്ഷേ ഒരു ‘ഫോർ ഫിഗർ സാലറി’ കിട്ടാൻ പണ്ട് കൊതിച്ചവർക്കു മാത്രമേ ആ വ്യത്യാസത്തിന്റെ വേദന മനസിലാകൂ. 

പണ്ട് കേന്ദ്ര സർക്കാരിന്റെ ജോലി ലഭിച്ചു, ബേസിക് സാലറി 950 രൂപാ ആണെന്ന് പറഞ്ഞപ്പോൾ വല്യപ്പച്ഛൻ ചോദിച്ചു “നിനക്ക് ആയിരം തികച്ചുള്ള ഒരു ജോലി കിട്ടാത്തില്ലേ” എന്ന്! അപ്പച്ചാ ഡിഎയും മറ്റു അലവൻസുകൾ എല്ലാം കൂട്ടിയാൽ 1665 രൂപാ തുടക്കത്തിൽ കിട്ടുമെന്ന് പറഞ്ഞപ്പോൾ, അപ്പച്ചന്റെ സന്തോഷവും കൂട്ടത്തിൽ ദൈവത്തിനു സ്തോത്രവും പറഞ്ഞത്, നാല്പതു വര്ഷങ്ങള്ക്കുശേഷം ഇപ്പോഴും മനസ്സിൽ അലയടിച്ചു നിൽക്കുന്നു. 

പക്ഷേ, ഈ തള്ളു കേൾപ്പിക്കാനല്ല കണക്കുശാസ്ത്രത്തിൽ കയറിപ്പിടിച്ചത്. കാരണം കഴിഞ്ഞ ആഴ്ചയിൽ കലിഫോർണിയയിൽ ആയിരുന്നപ്പോൾ ഒരു കാര്യം അറിയാതെ പോയതിന്റെ മണ്ടത്തരം രണ്ടു പേരോട് പറഞ്ഞില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരുമോ?

ആരെങ്കിലും 900 ഡോളറിൽ താഴെ വിലയുളള എന്തെങ്കിലും സാധനം മോഷ്ടിക്കുകയാണെങ്കിൽ, അത് ദാരിദ്ര്യം കുറ്റകരമാക്കുന്നതിനാൽ കള്ളനെ തടയാനോ അറസ്റ്റ് ചെയ്യാനോ കഴിയില്ല, എന്ന് കലിഫോർണിയ സംസ്ഥാനത്ത് പുതിയ നിയമം‌ പാസാക്കിയിരിക്കുന്നു. കടകളിൽ ആളുകൾ നിൽക്കുമ്പോൾ പോലും മോഷ്ടാക്കളെ തടഞ്ഞു നിർത്താൻ പ്രാണഭയത്താൽ ആരും തയാറാവില്ല. പൊലീസിനെ വിളിച്ചാലും പ്രയോജനമില്ല, അവർ വരുമ്പോഴേക്കും മോഷ്ടാക്കൾ സ്ഥലം വിട്ടിരിക്കും. പിന്നെ 900 ഡോളറിൽ കൂടുതൽ വിലയുള്ള സാധനങ്ങളായിരുന്നു മോഷ്ടിച്ചതെന്നു എപ്പോൾ തെളിയിക്കാനാണ്?

അതിന്റെ ഫലമോ, ഈ മണ്ടൻ നിയമം കാരണം സൻഫ്രാൻസിസ്കോയിൽ പല കടകളും അടച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ അമേരിക്കയെ കോപ്പിയടിക്കാനുള്ള വ്യഗ്രതയിൽ ഇതും ആവർത്തിച്ചേക്കാം. ഇതാണ് അമേരിക്കയിലെ ഇന്നത്തെ അവസ്ഥ. കലിഫോർണിയയിലെ സൻഫ്രാൻസിസ്കോയിലെ വാൾഗ്രീൻ സ്റ്റോറിനുള്ളിൽ, വെറും സൈക്കിളിൽ കടയിലേക്ക് കയറി വന്ന് വലിയ ബാഗ് നിറയെ സാധനങ്ങൾ വേഗം പെറുക്കിയിട്ടു സൈക്കിളിൽ തന്നെ കടയിൽനിന്നും ഓടിച്ചിറങ്ങി പോകുന്ന ഒരു ഹൈസ്പീഡ് കൊച്ചുകള്ളന്റെ വിഡിയോ വൈറലായി ന്യൂസിലും യൂ ട്യൂബിലും നിറഞ്ഞു നിൽക്കുന്നു.

തുറന്ന കൊള്ളയും മോഷണവും കാരണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന വാൽഗ്രീൻ ശ്രുംഖല തന്നെ 17 സ്റ്റോറുകൾ അടയ്‌ക്കേണ്ടി വന്നു. പരാതികളിൽ പൊലീസ് ഒരു നടപടിയും എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ല. യു‌എസ്‌എയിലെ മിക്ക വലിയ നഗരങ്ങളും നിയന്ത്രിക്കുന്നത് ലിബറൽ ഡെമോക്രാറ്റുകളാണ്. അവർ പൊലീസ് വകുപ്പിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ചു. അതിനുപുറമെ, അവർ പൊലീസിനു നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൽഫലമായി, എന്തെങ്കിലും നടപടിയെടുക്കാൻ പൊലീസ് ഭയപ്പെടുന്നു.  

ഇനി ഈ നിയമം മറ്റു സ്റ്റേറ്റുകളിലും നടപ്പാക്കാൻ വലിയ താമസം കാണില്ല. അബോർഷൻ മുതൽ മയക്കു മരുന്നുവരെ മിക്കവാറും സ്റ്റേറ്റുകളിൽ നിയമാനുസൃതമാക്കാൻ വളരെ താമസം വരാത്ത നമ്മുടെ രാജ്യം, എത്രയോ സ്വാതന്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നു, സമത്വം പരിപോഷിപ്പിക്കുന്നു.

അങ്ങനെ വരുമ്പോൾ ബഹുമാനപ്പെട്ട കോടതിയും സംസ്ഥാന സർക്കാരും പാവപ്പെട്ടവരോട് ബഹുമാനസൂചകമായി. 900 എന്ന ലിമിറ്റിനേ 1000 ഡോളർ വരെ മോഷണം കുറ്റകരമല്ല എന്നാക്കിയിരുന്നെങ്കിൽ, സ്റ്റേറ്റിനും കള്ളനും കുറച്ചുകൂടി അഭിമാനിക്കാമായിരുന്നു. 

ഈ നിയമം അറിയാതിരുന്നത് നന്നായി അല്ലെങ്കിൽ, ഇത്രയും കുത്തിക്കുറിക്കാൻ പേനയോ ഫോണോ ജയിലിൽ കിട്ടാതെ ഞാൻ വിഷമിച്ചു പോയേനെ !

വാൽക്കഷ്ണം: ഒരു സുഹൃത്ത് ചോദിച്ചിരിക്കുന്നു "ലൈംഗീക ദാരിദ്ര്യമുള്ളവർക്കു ചെറിയ തോതിലുള്ള ബലാൽസംഗം അനുവദിക്കുന്ന നിയമങ്ങൾ എവിടെയെങ്കിലും നടപ്പാക്കുന്നുണ്ടെങ്കിൽ പറയണം".

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA