ADVERTISEMENT

ആ സ്വർണ്ണപ്പതക്കം

തിരുനെറ്റിയിൽ ചാർത്താതെ,

അവനൊരു രാജ്യം മുഴുവൻ

സ്വർണ്ണം കൊണ്ട് മൂടി, 

അല്ല, പ്രപഞ്ചമഖിലവും..! 

 

ഉയരത്തെ കീഴടക്കാൻ

ചാടിയവൻ 

ആകാശം തൊട്ടാണ്

നിലത്തിറങ്ങിയത് ... 

 

ചില നിമിഷങ്ങളങ്ങനെയാണ്..

അവ മർത്ഥ്യഹൃദയത്തിൽ

അതിശക്തമായൊരമ്പായ്

തുളച്ച് കയറും ... 

 

ആ മധുരസ്പന്ദനത്തിൻ 

മുറിവിലൂടെ ലാവയായ്-

പൊട്ടിയൊലിക്കുന്നത്

സ്നേഹാമൃതായിരിക്കും ... 

 

ഒരു ജനതയുടെ 

 

സ്നേഹക്കരുത്തിനെ

അത് ഗോലിയത്താക്കി 

പു:ന സൃഷ്ടിക്കുന്നു ... 

 

അതിന്റെ ശക്തിയിൽ 

വർണ്ണവർഗ്ഗ-

ക്കോട്ടക്കൊത്തളങ്ങൾ

തവിടുപൊടിയാകും... 

 

ഒരു കേവല നിമിഷത്തെ

ഒരു യുഗമാക്കി മാറ്റാൻ

കരുത്തുറ്റ ചില 

തിരുത്തലുകൾ... 

 

ലോകഗതിയെ 

അത് ദിശ മാറ്റും !

കണ്ണുകളെ ഈറനണിയിക്കും..

കരളിനെ തരളിതമാക്കും ... 

 

നമ്മുടെയീലോകം

എത്ര സുന്ദരമാണ് !!

 

അതിലെ മനുഷ്യർ എത്ര സുന്ദരന്മാരാണ് !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com