ADVERTISEMENT

ഒരു യാത്ര പോകേണമെനിക്ക് 

ബന്ധബന്ധനങ്ങളില്ലാതെ 

വേഷങ്ങളൂരിമാറ്റി ഒരജ്ഞാതയാത്ര 

പിൻവിളി കേൾക്കാതെ 

അസ്തമയത്തിനുമുൻപേ 

പുറപ്പെടണം 

 

കളകൂജനം കേട്ടുണരുന്ന പുലർകാലേ 

മഞ്ഞുകണങ്ങൾ പുൽക്കൊടിയിൽ സ്‌ഫടികംപോൽ 

മിന്നുന്നതു കാണാനൊരുയാത്ര 

മരതകപ്പട്ടുലയുന്ന വയലേലകൾ  

കാറ്റിൽ ചാഞ്ചാടുന്നതു കണ്ടൊരുയാത്ര 

പുതുമഴ തൂവും മണ്ണിൻ സുഗന്ധം തേടുന്ന യാത്ര

 

ചെറുചൂടിൽ കട്ടനാറ്റിക്കുടിച്ച് 

തുടങ്ങട്ടെ ഞാനെന്റെ യാത്ര 

ഭൂമിതൻ ദാഹമകറ്റാൻ വന്ന മഴയുടെ  

ചാരുത കാണാനാനാണീ യാത്ര 

പെരുമഴനാദമുയരവേ ആനന്ദനൃത്തമാടി 

ചിലങ്കമണികളിൽ ചിതറും മഴത്തുള്ളികൾ  കാണണം  

മഴയൊഴിഞ്ഞ വീഥികളിൽ  ചെറുമരമുലുത്തി 

പൊഴിയും മഴതുള്ളി നുണയണം 

 

അമ്മതൻ മാറിലേലേക്കാണീ യാത്ര 

അച്ഛന്റെ കരം പകരുമൊരുരുള കൊതിച്ചീ യാത്ര 

ആദ്യസ്പർശമേറ്റ മണ്ണിൻ മടിത്തട്ടിലേക്കീ  യാത്ര 

ആശകൾ പേറിയീ യാത്ര 

പൂർവികരുണ്ടവിടെയെനിക്കായ്‌ 

സ്വാഗതമോതുവാൻ  

അനന്തതയിലവർതൻ 

അരികിലേക്കാണെന്റെ   

അന്ത്യയാത്ര!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com