ADVERTISEMENT

കേരളം വിട്ട് ഒരു പ്രവാസിയായിട്ട് ഏകദേശം ഇരുപതു വർഷങ്ങൾ കഴിഞ്ഞു. അതിനും അഞ്ചോ ആറോ വർഷം മുൻപാണ് പാലോട് ഉദ്യാനം (ബൊട്ടാണിക്കൽ ഗാർഡൻ) അവസാനമായി കണ്ടത്. കുറച്ചു നല്ല മരങ്ങളും പൂമരങ്ങളും വച്ചുപിടിപ്പിക്കുവാൻ ഒരു അവസരം വന്നപ്പോൾ നാലു മണിക്കൂർ യാത്ര ചെയ്യണമെങ്കിലും, പാലോട് സ്മരണകൾ വീണ്ടും അവിടെ കൊണ്ടെത്തിച്ചു. കയറുന്ന കമാനത്തിനു സമീപം കേരളത്തിന്റെ ഒരു മുൻമുഖ്യമന്ത്രിയുടെ ചിത്രം.  അദ്ദേഹം ഈ ഉദ്യാനത്തിനു നൽകിയ സൽകൃത്യങ്ങളെ കുറിച്ചുള്ള  പോസ്റ്ററുമുണ്ട്. അതാണ് ഈകുറിപ്പെഴുതുവാനുള്ള പ്രചോദനം. ഉദ്യാനത്തിന്റെ കടമായ കോടികൾ അദ്ദേഹത്തിന്റെ കാലത്ത് എഴുതിത്തള്ളി ഉദ്യാനത്തെ അടച്ചിടുന്നതിന്റെ വക്കിൽനിന്നും രക്ഷിച്ചതിനുള്ള ഉപകാരസ്മരണ. 

എങ്ങനെ ഇത്രയും മനോഹരമായ ഒരു സ്ഥലം ഇങ്ങനെ കടം കയറി. അതിനുള്ള ഉത്തരം  പ്രത്യേക അനുമതിയെടുത്തു അകത്തു കയറിയപ്പോൾ മനസിലായി. കുറച്ചേറെ സിമന്റ് കമാനങ്ങൾ ഉയർന്നതല്ലാതെ പണ്ടു കണ്ട തോട്ടത്തിന്റെ ശേഷിപ്പായുള്ള ഒരു അസ്ഥിപഞ്ജരം മാത്രം ബാക്കി. നേരത്തെ അനേകം വ്യത്യസ്തമായ ഉഷ്ണമേഖലയിൽ നിന്നുള്ള മരങ്ങളുടെ തൈകൾ ലഭ്യമായിരുന്ന സ്ഥാനത്തു ഇന്ന് കുറച്ചുമാത്രം തൈകൾ പേരിന് അവിടെയും ഇവിടെയും വിൽപനയ്ക്കുണ്ട്. നാല്പതോളം ജോലിക്കാർ അവിടെ ഉണ്ടെങ്കിലും, വിൽപ്പനയ്ക്കു വച്ചിരിക്കുന്ന തൈകൾതന്നെ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന നിലയിലാണ്. കേരളത്തിന്റെ തലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം, പശ്ചിമഘട്ടത്തിന്റെ തിലകകുറിയാകാവുന്ന ഒരു സ്ഥലം കടംകയറി കെഎസ്ആര്‍ടിസി പോലെ ആയിത്തീരാനുള്ള കാരണം എന്താണ്?

പൊതുജനങ്ങളുടെ പണം എടുത്ത് ഇങ്ങനെ ചിലവഴിക്കും മുൻപ് എന്തുകൊണ്ട് കടം കയറി എന്ന് അനേഷിച്ചുവോ?

ഇതിനു കാരണക്കാർ ആരൊക്കെ? ഉദ്യോഗസ്ഥരുടെ പങ്ക് എന്താണ്? തൊഴിലാളികളുടെ പങ്ക് എന്താണ്? നേതാക്കന്മാരുടെ പങ്ക് എന്താണ്?

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി...

പ്രബുദ്ധ കേരളം എങ്ങോട്ട്?

നേതാക്കന്മാരും, ഉദ്യോഗസ്ഥരും, തൊഴിലാളികളും ഒരു നല്ല നാളെയെക്കുറിച്ചുള്ള കാഴ്ചപ്പാടോടുകൂടി മുന്നോട്ടു പോകുന്നത് സ്വപ്നം കണ്ടുകൊണ്ട് ...

ചലനം, ചലനം, ചലനം, മാനവജീവിത പരിണാമത്തിന് മയൂരസന്ദേശം… ചലനം, ചലനം, ചലനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com