ADVERTISEMENT

വിപ്ലവത്തിന്റെ ചുവന്ന പൂക്കളും നാടോടിശീലുകളും ഞാറ്റാടിപ്പാടങ്ങളും കൊണ്ട് സമ്പന്നമായ ഉത്തര മലബാറിലെ തലശ്ശേരി എന്ന ഗ്രാമം. സമര വീര്യങ്ങൾക്കൊണ്ടു ചുവന്നു തുടുത്ത കർഷകഭൂമി അതിന്റെ ഹൃദയത്തിലൂടെ പിച്ചവെച്ചു നടന്ന ഒരു പോരാളികുട്ടി. അവൻ വളർന്നുവന്നു. ഓലിയത്ത് വാഴയിൽ അബ്ദുളള എന്നാണ് ആ ബാലന്റെ പേര്. തച്ചംകണ്ടി മൂസകുട്ടിയുടെയും ഓലിയത്ത് വാഴയിൽ മാമച്ചിയുടെയും മകനായി 1929ൽ പിറന്നു.

മുസ്ലിം കുടുംബങ്ങളിൽ നിന്നും സാധാരണയായി ആൾക്കാർ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരാത്തകാലം, വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ചോര തുടിക്കുന്ന ചെറുകയ്യിൽ പന്തം പേറി നടന്നു. വിദ്യാർഥികളെ സംഘടിപ്പിച്ചു, അവരിലെ കുട്ടി നേതാവായി മാറി. തലശ്ശേരിയിലെ ബിഇഎംപി വിദ്യാലയത്തിലെ പഠനകാലത്തെ സൗഹൃദങ്ങളാൽ തളിരിട്ട കലാ പ്രവർത്തനം, അരങ്ങിന്റെ വെളിച്ചം ത്രസിപ്പിക്കുന്ന കാലത്ത് "ജീ" യുടെ മഹത്തായ കവിത പിന്നീട് നാടക രൂപത്തിലാക്കി. നാടക രംഗത്ത് നിലയുറപ്പിച്ചു. പിന്നീട് എത്രയെത്ര നാടകങ്ങൾ, തലശ്ശേരി എന്ന ഗ്രാമത്തെ ഉത്സവമക്കിയിട്ടുണ്ട്. ഒ.വി. എന്ന കലാകാരൻ. 

കോളേജ് പഠനകാലത്ത് തന്നെ മാപ്പിള പാട്ടിനോട് തോന്നിയ മുഹബ്ബത്ത് തന്നിലെ അനുഗ്രഹീതനായ പാട്ടെഴുത്തുകാരനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ പര്യാപ്തമായി. പിന്നീട് അങ്ങോട്ട് മാപ്പിളപ്പാട്ട് എഴുത്തിൽ പകരം വെക്കാനില്ലാത്ത ഒരാളായി തീർന്നു. ഒ.വി.

"കൊച്ചോമലെനിന്റെ പുന്തേനൊഴുകിടും ചെഞ്ചുണ്ടിലരോമലെ" എന്ന വരികൾക്ക് ജൻമം നൽകിയതും. പ്രിയപ്പെട്ട ഒ.വി തന്നെ. 1952 കാലഘട്ടത്തിൽ മാപ്പിളപ്പാട്ടിൻറെ ലോകത്തേക്ക്. കല്യാണപ്പാട്ടുകളും കെസ്സുപാട്ടുകളൊക്കേയും തലശ്ശേരിയിലെ അന്നത്തെ ജനത മ്യൂസിക് ക്ലബ്ബിലൂടെയായിരുന്നു ഒ.വി പുറത്തിറക്കിയത്. തുടർന്ന്, 1954 ൽ മാഹിയിലെ എം .എം. ഹൈസ്കൂളിൽ അധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇതിനിടയിൽ തലശ്ശേരിയിലെ പൊന്നോൽ തങ്ങളകത്ത് തയ്യിൽ തറവാട്ടിൽ നിന്നും ആമിനയെ തന്റെ ജീവിതസഖിയാക്കി. അങ്ങനെ തന്നെ ജീവിത യാത്രയ്ക്കിടയിൽ കലയും രാഷ്ട്രീയവും മുന്നോട്ടുനീങ്ങി. 

 

പാട്ടിന്റെ രംഗത്തേക്ക് ചുവടുവെച്ച് 1976ൽ മദ്രാസിലെ അനത്തെ എച്ച്.എം.വി. സ്റ്റുഡിയോയിൽ നിന്നും ആറു പതിറ്റാണ്ടുകളായി ഇന്നും മാപ്പിളപ്പാട്ടിനെ ചേർത്തു പിടിച്ച കലാകരനായ ആ പൂങ്കുയിൽ. അദ്ദേഹത്തിന്റെ രചനക്ക് മനോഹരമാ ശബ്ദം നൽകിയ പീർക്ക (പീർ മുഹമ്മദ്) ചുവടെ വരികൾ. 

 

" അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ"

 

അങ്ങനെ മാപ്പിള പാട്ടിന്റെ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് വീണ്ടും മറ്റൊരു ഗാനവുമായി അദ്ദേഹം മുന്നിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക പാട്ടുകളും പീർക്കയായിരുന്നു പാടിയത്. സംഗീതം ചെയ്തത്. എ.ടി.ഉമ്മർക്കയും, ടി.സി .ഉമ്മർക്കയും. ഈ കൂട്ടൂകെട്ടാണ് ഈ രംഗത്തുളള വിജയവും. 1977ൽ പീർക്ക പാടി പുറത്തിറങ്ങിയ മറ്റൊരു പാട്ടിന്റെ വരികൾ ചുവടെ. 

 

"അനർഘ മുത്തുമാല എടുത്തു കെട്ടി... "

    

തുടർന്ന് 1979 കാലഘട്ടത്തിൽ വീണ്ടും അദ്ഭുതം സൃഷ്ടിച്ച് പിർക്ക, കൂട്ടുകെട്ടിൽ " പൂക്കൾ വിരിഞ്ഞു നിൽക്കും പുഷ്പവാടി പുഞ്ചിരിക്കും" എന്ന ഗാനം പിറന്നു. അങ്ങനെ 1985 ൽ എഴുതിയ അദ്ദേഹത്തിന്റെ മറ്റൊരു പാട്ടിന്റെ വരികളുടെ തുടക്കം ഇങ്ങനെ: ''മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ പോയെന്നും."

 

ഒ.വിക്ക് നാലു കുട്ടികളായിരുന്നു. മൂന്ന് പെൺമക്കളും ഒരാൺകുട്ടിയും. സഫീറ,സഹീർ,സമീന, ഏറ്റവും അവസാത്തെ പുത്രിയാണ്. ആരംഭ സബീദ, അദ്ദേഹം നല്ല രീതിയിൽ തന്നെ എല്ലാവരേയും കല്യാണം കഴിപ്പിച്ചയച്ചു. എല്ലാവരുടെ കല്യാണത്തിനും അദ്ദേഹം പാട്ടുകളും എഴുതിയിട്ടുണ്ട്. അതിൽ ഇന്നും പല സ്റ്റേജ് പ്രോഗ്രാമിലും ഒപ്പന പാടുന്നതും ഇളയ മകളായ സബീദയെ കുറിച്ച് എഴുതിയ പാട്ടായിരുന്നു.  "ആരംഭ സബീദാന്റെ മനസ്സാകും മലര്‍വനിയില്‍

മധുവേറും റോസാപ്പൂക്കള്‍ വിരിയുന്നല്ലോ.. " എന്ന പാട്ട്.

 

മാപ്പിളപ്പാട്ട് രംഗത്ത് മാത്രമല്ല അദ്ദേഹം ചലചിത്ര രംഗത്തും പാട്ടെഴുതിട്ടുണ്ട്. പഴയ കാല ചലചിത്രമായ "മണിത്താലി" എന്ന സിനിമയിലെ ഒപ്പന അദ്ദേഹത്തിന്റെ തായിരുന്നു. പിന്നീട് ദൈവനാമത്തിൽ എന്ന ചിത്രത്തിലും രണ്ടു പാട്ടുകൾ "മണിയറയിൽ", "ജിന്നിന്റെ കോട്ട" എന്ന രണ്ടു പാട്ടും ഓ.വി യുടെ താണ്. തറവാട്ടിലെ കല്യാണ വേദിയിൽ പാടുന്ന മിക്ക പാട്ടുകളുടെ വരികളും ഒ.വി യുടെ സ്വന്തം. പാടുന്നത് ആരായലും അത് കണാതെ പാടൽ നിർബന്ധവുമാണ്. ചേറ്റംകുന്ന് തന്റ വസതിയിൽ വച്ച് 2002 സെപ്റ്റംബർ 29 ന് ഈ ലോകത്തോട് വിടപറഞ്ഞു.

 

അപ്പോഴും ഇവിടെ തീരുന്നില്ല. തലമുറകളായ് കിട്ടിയ അനുഗ്രഹം എന്നു പറയേണ്ടിയിരിക്കുന്നു അതേ. ആ കുടുംബത്തിൽ നിന്നും മറ്റൊരു കൊച്ചു മിടുക്കി വരുന്നത്. ബാല്യകാലം മുതൽക്ക്തന്നെ പാട്ടിനോട് അവൾക്ക് വല്ലാത്തൊരു പിരിശമുണ്ടായിരുന്നു. നഴ്സറിയിൽ പോകുന്ന കാലത്ത് തന്നെ അവൾ പാടാൻ തുടങ്ങി അവിടുത്തെ അധ്യാപികമാർക്കൊക്കേയും വലിയ ഇഷ്ടമായിരുന്നു ഈ കൊച്ചു മിടുക്കിയേ, അങ്ങനെ ആദ്യമായി അവൾ തറവാട്ടിലെ ഒരു കല്യാണ വേദിയിൽ വാദ്യോപകരണങ്ങളാൽ ഒരു കൊച്ചു പാട്ട്പാടികൊണ്ട് പ്രവേശിപ്പിച്ചു. ആ പാട്ടിന്റെ തുടക്കം ഇങ്ങനെ. 

 

"മഞ്ഞ കുഞ്ഞികാലുളള ചക്കിപൂച്ചക്ക്" എന്ന ഗാനം. അവളുടെ പഠന കാലത്തു തന്നെ കലോത്സവ വേദികളിൽ മത്സരിക്കാൻ തുടങ്ങി. അന്ന് ഒരമ്മയിൽ നിന്നും കിട്ടുന്ന പ്രോത്സാഹനം ആ കൊച്ചു മിടുക്കിക്ക്. തന്റെ പ്രിയപ്പെട്ട അധ്യാപികയായ ഡോളി മിസ്സിൽ നിന്നുമായിരുന്നു. നഴ്സറി ക്ലാസുമുതൽ നലാം തരം വരെ നോബിൾ സ്കൂളിൽ. ശേഷം പഠനം പൂർത്തിയാക്കിയത് തലശ്ശേരി ബിഇഎംപി ഹൈസ്‌കൂളിൽ. യൂപി, ഹൈസ്കൂൾ പഠനകാലത്തും കലാ രംഗത്ത് ഒ.വി യേ പോലെത്തന്നെ സജീവമായിരുന്നു. സ്കൂളിൽ പത്ത് മണിയുടെ ബെല്ല് മുഴങ്ങുമ്പോൾ ഈശ്വര പ്രാർഥന ചൊല്ലുന്നവരുടെ കൂട്ടത്തിൽ ആ മനോഹര ശബ്ദം കേൾക്കാൻ കഴിയും. ഇത് ഒ.വിയുടെ പെങ്ങളുടെ പേരകുട്ടിയായിരുന്നു. ഒലിയത്ത് വാഴയിൽ ശൈലയുടെയും ടി.സി.എ മൊയ്തുവിന്റെയും മകൾ. സിമിയാ മൊയ്തു. അവൾ പാട്ടുകൾ പരിശീലനം നടത്തിയത് തന്റെ തറവാടിനോട ടുത്തുളള വൈ.എം.എ ഓർക്കസ്ട്രേഷനിൽ വെച്ചായിരുന്നു. എത്രയോ ഗായികാ– ഗായകൻ മാർ അവിടുന്ന് പാടിയിറങ്ങിയിരിക്കുന്നു. 

 

വൈ.എം.എ ഖാലിദ്ക്കയായിരുന്നു അവളുടെ ആദ്യ പരിശീലകൻ. കലോൽസവ വേദികളിൽ മാപ്പിളപാട്ടും, ഒപ്പം ലളിതഗാനം, സങ്കഗാനം അങ്ങനെ എല്ലാ ഇനത്തിലും പങ്കെടുത്തു സമ്മാനങ്ങൾ വാരികൂട്ടിയ ആ മിടുക്കി പിന്നീട് ഈ രംഗത്ത് കാലുറച്ച് നിന്നു. ഇതിനിടയിൽ പ്രശസ്ത രചയിതാവായ വെളളയിൽ അബൂബക്കർ മാഷിന്റെ വരികളായിരുന്നു കലോത്സവങ്ങളിലും മറ്റു പല വേദികളിലും പാടിയിരിക്കുന്നത്. തുടർന്ന് ഹിന്ദുസ്താനി സംഗീതത്തിലേക്ക് കുറച്ചുകാലം ഉസ്താദ് ഫയാസ്ഖാന്റെ അരികിലും പിന്നെ വിജയ് സുർചിൻ അദ്ദേഹത്തിന്റെ അരികിലും പരിശീലനം നേടിയിട്ടുണ്ട്. 

 

ഉപരിപഠനത്തിനു ശേഷം കുറച്ചു കാലം സംഗീത അധ്യാപികയായി യൂണിവേഴ്സിറ്റി തലത്തിലും കുട്ടികൾക്ക് പരിശീലനം കൊടുത്തിട്ടുണ്ട്. അതിനൊക്കേയും സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പാടാൻ ഉപയോഗിച്ച വരികൾ മർഹൂം. മോയിൻകുട്ടി വൈദ്യർ മാഷിന്റെയും യുവ രചയിതാവായ ബദറുദ്ദീൻ പറന്നൂരിന്റേതൂ മായിരുന്നു. അങ്ങനെയിരിക്കെ 2010ൽ കൈരളി ടി.വി യിലെ പട്ടുറുമാൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പി.ടി. അബ്ദുറഹിമാൻ രചിച്ച്, ഉസ്താദ്ചാന്ദ് പാഷ സംഗീതം ചെയ്ത് പ്രിയപ്പെട്ട മൂസക്ക ആലപിച്ച ആ മനോഹര ഗാനം. 

 

"അസർമുല്ല മണം വീശും കാറ്റേ നല്ല...." പട്ടുറുമാലിന്റെ വേദിയിൽ പാടി. അതേ വേദിയിൽ നിന്നാണ് തന്റെ ജീവിത പങ്കാളിയെയും തിരഞ്ഞെടുത്തത്. 

കേരളത്തിന്റ സാംസ്കാരിക തലസ്ഥാനം , രാജാക്കന്മാർ ഭരിച്ചിരുന്ന നാട്, നെല്ലും,റബ്ബറും, കുരുമുളകും അങ്ങനെ പച്ചപ്പ് പുതച്ച ഭംഗിയുളള നാടായ തൃശ്ശൂർ ജില്ലയിലെ പാവരട്ടി, പെരിങ്ങാട് പണിക്കവീട്ടിൽ തറവാട്ടിലെ നദീറ ഹംസക്കുട്ടി ദമ്പതികളുടെ ഇളയ മകനായ ഹംദാൻ. അത്തറിന്റെ മണമുളള ഖത്തറിലെ ഒരു മരുന്നു കമ്പനിയിലാണ് ഹംദാൻ ജോലിചെയ്യുന്നത്. ഹംദാനും നല്ലൊരു ഗായകനും കൂടിയാണ്. കുറച്ചു കാലം സിമിയ ഹംദാന്റെ കൂടെ ഖത്തറിലായിരുന്നു. അവിടുത്തെ ഒരു സ്കൂളിൽ സിമിയ മ്യൂസിക് ടീച്ചറായി ജോലി ചെയ്തിരുന്നു. 

 

"അനുരാഗം " എന്ന ആൽബത്തിനു വേണ്ടി മുഴുവൻ പാട്ടുകളും പാടി കേരളത്തിലെ ആദ്യ ദമ്പതികൾ എന്നു തന്നെ പറയണം. മാപ്പിളഗാന ശാഖയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ നടാണ് തലശ്ശേരി, മാപ്പിളപാട്ടിന്റെ പിതിവായ കുഞ്ഞായിൻ മുസ്ല്യാരുടെ നാടും. അങ്ങനെയുളള നാട്ടിലെ ഈ ഒരു ഗായികയേ അറിയാതെ പോകരുത്. കഴിഞ്ഞു പോയ കലങ്ങളിൽ ഇതേ രംഗത്ത് പ്രവർത്തിച്ച പലരേയും മറന്നിട്ടുണ്ട്. ഇന്നും അനുസ്മരിക്കതെ പോയ പല രചയിതാക്കളും ഉണ്ട് ഇവിടെ. അതുപോലെ അവാതിരികട്ടെ എന്നു പ്രാർഥനയോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com