ADVERTISEMENT

പാഴല്ല മറിച്ചു പ്രതീക്ഷയുടെ തളിരുകളാണ് എഴുത്തുകാരി ബിന്ദു രാജേഷ് തന്റെ കഥാസമാഹാരമായ പാഴ്മരത്തളിരുകളിലൂടെ അനുവാചകർക്ക് സമ്മാനിക്കുന്നതെന്ന് പൂർണ്ണവായനയിലൂടെ മനസിലാക്കാം. കഥകൾ എല്ലാം അവസാനം കൊണ്ട് നമ്മളെ മറ്റൊരു ലോകത്തേക്കെത്തിക്കുന്നു. ഉണ്ണിയേട്ടൻ എന്തു പറയുമോ എന്നുള്ള ശങ്കകളോടെ എഴുതിത്തുടങ്ങിയ എഴുത്തുകാരി കുറിക്കുകൊള്ളുന്ന അമ്പുകൾ ആവനാഴിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്നുണ്ട്.

 

പല കഥകളും ദൃശ്യാത്മകമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നതിൽ എഴുത്തുകാരി വിജയിച്ചിട്ടുണ്ടെന് മനസിലാക്കാം. വാർത്തമാനകാലത്തിലെ നിരവധി ജീവിത കാഴ്ചകൾ പകർത്തിയെഴുതി എല്ലായിടത്തും അനുഭൂതി പടർത്തി എഴുത്തുകാരി കടന്നു പോയപ്പോൾ ജീവിതം ലാഭനഷ്ടകണക്കുകൾ മാത്രം പറയാനുള്ളതല്ല എന്ന് ബോധിപ്പിക്കുന്നുമുണ്ട്.

 

മച്ചിപ്പെണ്ണ്, കയ്യുറകൾ,നാണം...നീളുന്ന കൊച്ചു പേരുള്ള ഒരു പാട് കഥകളിൽ എനിക്കിഷ്ടമായത് എന്റെ പേരുള്ള ‘കഞ്ഞി’ എന്ന കഥ തന്നെയാണ്. ആ ഹരി നിങ്ങളും ആവണം എന്ന് എഴുത്തുകാരി പറയാതെ പറയുമ്പോൾ മനസാക്ഷിയുള്ളൊരാളുടെയുള്ളിൽ എന്നും അവശേഷിക്കുന്ന നന്മയുടെ നേർ ചിത്രമാണ് ആ കഥ.

 

അതിഭാവുകത്വങ്ങൾക്ക് പ്രാധാന്യം നൽകാതെ സാഹിത്യ ശിരോമണികൾക്ക് മുൻപിലേക്ക് ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഈ കഥാസമാ ഹാരം അവർ സമർപ്പിച്ചുട്ടുള്ളത്. മലയാള ഭാഷ ബഷീറിനെ എങ്ങനെ മറക്കും എന്നൊന്ന് ഓർമ്മിപ്പിച്ചു കടന്നു പോകുന്ന പുസ്തകം മാറോട് ചേർത്ത് നമ്മുക്ക് ഈ എഴുത്തിനെ പ്രോത്സാഹിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com