ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധനവ്

986704314
SHARE

ജനസംഖ്യാ വർധനവ് പ്രതിദിനം 78,735 ജനനവും 28,535 മരണവുമായി പിന്‍ വര്‍ഷങ്ങളിലെ ഇന്ത്യന്‍ സെന്‍സസ് ബ്യൂറോയുടെ അനുപാതാനുസരണം നിര്‍ണ്ണയിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ് 2018 ല്‍ 135 കോടി 26 ലക്ഷവും, 2019 ല്‍ 136 കോടി 64 ലക്ഷവും, 2020 ല്‍ 138 കോടിയും 2021 ല്‍ 139 കോടി 34 ലക്ഷവുമായി സെന്‍സസ് ബ്യൂറോ രേഖകള്‍ വെളിപ്പെടുത്തി. ഓരോ ദിവസവും ഏകദേശം 50,000 ത്തിലധികം ഉള്ള ഇന്‍ഡ്യയിലെ ജനവര്‍ദ്ധനവ് സമീപ ഭാവിയില്‍ത്തന്നെ ചൈനയിലുള്ള 144 കോടി 66 ലക്ഷത്തിലും അധികമായിരിക്കും.

മഹാവിശാലമായ ചൈനയില്‍ ഒരു കിലോമീറ്റര്‍ വിസൃതിയില്‍ 153 ജനസാന്ദ്രതമാത്രം ഉള്ളപ്പോള്‍ ഇന്‍ഡ്യയില്‍ 464 ജനസമൂഹം തിങ്ങിപ്പാര്‍ക്കുന്നു. സമ്പന്ന രാജ്യങ്ങള്‍ അടങ്ങിയ യൂറോപ്യന്‍ യൂണിയനില്‍ 34-ഉം 42 ലക്ഷത്തിലധികം ഇന്‍ഡ്യക്കാരുള്ള അമേരിക്കയില്‍ 36.02 ജനതയുമായി കുറവുള്ളതിനാല്‍ ദാരിദ്ര്യരേഖയില്‍നിന്നും അത്യധികം ഉന്നതിയിലാണ്.

3 കോടി 58 ലക്ഷം ജനങ്ങള്‍ ഉള്ള ലോകത്തിലെ ഏറ്റവുമധികം അഭ്യസ്തവിദ്യര്‍ ഉണ്ടെന്നു സത്യമായോ മൗഢ്യമായോ വിശ്വസിക്കുന്ന മലയാളി മണ്ണിലെ ജനസാന്ദ്രത ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ 859.  മഹാനഗരങ്ങളായ ഡല്‍ഹിയില്‍ 29,259 ഉം മുംബെയില്‍ 27,411 ഉം ചെന്നൈയില്‍ 26,553 ല്‍ അധികം നഗരവാസികള്‍.  ഇന്‍ഡ്യന്‍ ഗ്രാമീണരിലധികവും പട്ടണവാസ തൽപരര്‍ ആയതിനാല്‍ വന്‍നഗരങ്ങള്‍ കാലക്രമേണ ന്യൂയോര്‍ക്ക് സിറ്റിക്കു തുല്യമായി 40,000 ത്തിലധികം ജനസാന്ദ്രതയില്‍ എത്തിച്ചേരും.

ജനപ്പെരുപ്പം വർധിക്കുന്നതോടൊപ്പം ദരിദ്രരും കൂടുന്നു. ഇന്ത്യന്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലെ ജനസാന്ദ്രത ഒരു സ്ക്വയര്‍ കിലോമീറ്ററിനുള്ളില്‍ 1,265.

ലോകത്തിലെ ഏറ്റവും ദുരിത പൂര്‍ണ്ണവും ദരിദ്രതയുമുള്ള ആഫ്രിക്കന്‍ രാജ്യമായ ബാരുന്‍ഡിയിലേയും സോമാലിയായിലേയും ജനപ്പെരുപ്പം യഥേഷ്ടം വര്‍ദ്ധിക്കുന്നു. ഒരു കോടി 24 ലക്ഷം ജനങ്ങളുള്ള ബാരുന്‍ഡിയില്‍ യുവതികള്‍ ശരാശരി 5.32 കുട്ടികളെ അശേഷം കുടുംബാസൂത്രണം ഇല്ലാതെ പ്രസവിക്കുന്നതിനാല്‍ ജനസാന്ദ്രത ഒരു സ്ക്വയര്‍ കിലോമീറ്റിനുള്ളില്‍ 463 എന്ന ജനസംഖ്യയില്‍നിന്നും സമീപഭാവിയില്‍ 1000 ആയി മാറും. സാമ്പത്തിക ശക്തിയില്ലാത്ത രാജ്യങ്ങളുടെ ചരിത്രരേഖയില്‍ ദാരിദ്ര്യവും തൊഴില്‍ ഇല്ലായ്മയും കൂടുതല്‍ ലൈംഗിക മോഹങ്ങള്‍ക്കു പ്രചോദനം കൊടുക്കുന്നതായി വ്യക്തമാക്കുന്നു.

2015-2020 കാലഘട്ടത്തിലെ ലോക ജനന നിരക്കിന്‍പ്രകാരം ആഫ്രിക്കന്‍ രാജ്യങ്ങളായ നൈഗറില്‍ ഒരു സ്ത്രീയുടെ ശരാശരി പ്രസവം 7 കുട്ടികളും, സൊമാലിയായില്‍ 6.1 കുട്ടികളുമായി രേഖപ്പെടുത്തുന്നു. 2016 ലെ ലോകജനസംഖ്യ ശാസ്ത്രാനുസരണം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 122 കോടിയില്‍നിന്നും 5 വര്‍ഷങ്ങള്‍ക്കുശേഷം 139 കോടിയില്‍ എത്തി. ശരാശരി ഒരു വര്‍ഷം 3 കോടി 40 ലക്ഷം ജനനവും 88 ലക്ഷം മരണവും.

ചൈനയിലെ ജനന നിരക്ക് 2021-ല്‍ 20 ശതമാനം കുറഞ്ഞ് ഒരു കോടിയും, മരണം ഒരു കോടിയലധികവും ആയിട്ടുള്ളതായി 2022 ജനുവരി 6 ലെ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ദിനപത്രം വെളിപ്പെടുത്തി. അപൂര്‍ണ്ണമായ നിര്‍ണ്ണയാനുസരണം 2022-ല്‍ പ്രതിദിനം 49,388 ജനനവും 27,796 മരണവും പ്രതീക്ഷിക്കുന്നു. 40 വര്‍ഷങ്ങള്‍ക്കുശേഷം ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലം ജനനനിരക്ക് ഏറ്റവും കുറഞ്ഞു 1000 ജനങ്ങള്‍ക്ക് വെറും 8.52 പുതുജനനം മാത്രമായി ചൈനീസ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ കോട്ട് ചെയ്തു ഗവണ്മെന്‍റ് മീഡിയ കായിക്സിന്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക ജനതയുടെ വര്‍ധനവ് എല്ലാ രാഷ്ട്രങ്ങളേയും അരാജകത്വത്തിലേക്കും പതനത്തിലേക്കും നയിക്കുമെന്ന മുന്നറിയിപ്പുംകൂടിയാണ്. സാധാരണ ഗതിയില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ അഭാവം ശക്തമായ ദാരിദ്രത്തിലേക്കു വഴുതിവീണു കുറ്റകൃത്യങ്ങളിലേക്കും നിരാശയിലേക്കും വന്‍ ജനസമൂഹം എത്തിച്ചേരും.

ഇന്ത്യയിലേയും പ്രത്യേകിച്ചു കേരളത്തിലേയും ശക്തമായ സാമൂഹ്യ വ്യവസ്ഥിതിമൂലവും സന്താന പരിപാലനത്തിലുള്ള അസൗകര്യങ്ങള്‍ മൂലവും അബോര്‍ഷന്‍ രഹസ്യമായും പരസ്യമായും വര്‍ദ്ധിച്ചിട്ടുള്ളതായി അറിയപ്പെടുന്നു. പ്രകൃതിദത്തമായ സാധാരണ പ്രസവം നടത്തുവാനുള്ള ആരോഗ്യനിലയിലുള്ള പല ഗര്‍ഭിണികളേയും കൂടുതല്‍ പണ സമ്പാദനത്തിനായി ഓപ്പറേഷന്‍ നടത്തി ശിശുവിനെ പുറത്തെടുക്കുന്ന രീതി വർധിക്കുന്നതായും പറയപ്പെടുന്നു. ഗവണ്മെന്‍റ് തലത്തിലും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍റെ നിബന്ധനകളിലും സി-സെക്ഷന്‍ നിയന്ത്രണമുണ്ടാകണം. രണ്ടു സി-സെക്ഷനുശേഷം വീണ്ടും ഗര്‍ഭധാരണവും സര്‍ജറിയും ശക്തമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ജനന നിരക്ക് കുറയുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA