ADVERTISEMENT

എത്ര പരീക്ഷണമുണ്ടെന്നാകിലും ഇഷ്ടമായി തുടരുമീ വേദിയിലിപ്പഴുമിരു –

കൈകലുയർത്തി ഞാൻ നിൽപ്പുവതെങ്കിലും 

എന്നോർമയിൽ എന്നുമേ ദുഃഖദിനങ്ങൾ മാത്രം. 

തേടിയെത്തുമാ വിളിയൊന്നു കേൾക്കുവാനു-

റങ്ങാതിരിപ്പൂ ഞാനെങ്കിലും എന്നുമേ 

തഴുകി ഉണർത്തുമെൻ മാനസ ഗീതത്തി-

ലൊഴുകി എത്തുവതാമാശയത്തിൻ വിളി മാത്രം 

വിരിഞ്ഞു തുടങ്ങിയ സ്വപ്നപൂക്കളിലെപ്പോഴോ 

പ്രാണിയെ കണ്ടോടിയ നാളുകളോർപ്പു ഞാനി-

ന്നെരിഞ്ഞു തുടങ്ങിയ ഭൂമിയിലൊരു പുഴുവിനെ 

തേടി നടപ്പു അതിവിശപ്പടക്കുവാൻ മാത്രം.

പണ്ട് നോറ്റിരുന്നോരാ നോമ്പ് കാലം വന്നണ - 

യുവാൻ കാത്തിരുന്നതോർപ്പു ഞാനെന്നുമേ 

നോമ്പ് കാലമായി മാറിയ പെരു കൂട്ടങ്ങൾക്കിടയി - 

ലായിക്കഴിപ്പതോ ഏറെനാളായിട്ടോരിക്കൽ മാത്രം. 

പല ജന്മമായി ജനിച്ചു ഞാനറിയുവാനിടവന്നൊരാ 

ചെറു ദുരിതങ്ങളീ കുഞ്ഞു ജന്മത്തിലിപ്പഴേ അറിഞ്ഞു, 

ഞ്ഞാനിഴഞ്ഞ് തുടങ്ങിയോരെൻ ജീവിത ഇടനാഴി - 

ക്കേറിയാലൊരു മുഴം നീളം മാത്രം.

ഏറെ നാളായിട്ടുലകിലെങ്ങുമേ ഇടയാകുമീ 

തിന്മയാം ബലിതർപ്പണങ്ങൾക്കറുതി വരുത്തു –

വാനിടയാവിലെന്നാകിലോ നൽകുവാനൊരുക്ക - 

മാണീ ബാക്കിയുള്ളോരൻ കുഞ്ഞു ജീവൻ മാത്രം. 

എന്നുമേ താങ്ങി നടപ്പുവാനായി ചിലർ നൽകി – 

യോരീ ജീവിത ശേഷിപ്പിൻ പാന പാത്രം ഞാ - 

നെന്നുമേ ഏന്തി നില്ക്കുമീ

നിങ്ങൾക്കരികിലായി 

നൽകുവിൻ ദീനാനുകമ്പതൻ നന്മ മാത്രം. 

ഇറ്റിറ്റ് വീഴുമെൻ കണ്ണുനീർ തുള്ളിയിലുറ്റ് നോക്കൂ –

വതെന്തിനായി എന്നുമേ ദാഹമകറ്റുവാനായെങ്കിലും

ദുഃഖത്തിൻ വിളനിളമായോരെൻ മിഴികളിൽ ഇന്നെപ്പോഴും 

ഒഴിയാത്തൊരാ കൊടിയ വരൾച്ച മാത്രം. 

ആരുമേ ഇല്ലാതാകുമീ വേളയിലോടിയൊളിക്കുവാൻ 

വെമ്പുന്ന നേരവും ആരെയോ കൂട്ടിനായി തേടി 

നടപ്പൂ ഞാനെങ്കിലും പറന്നങ്ങെത്തുവതോ പൈശാചികമാം ഇരുണ്ട കഴുകൻ മാത്രം. 

അറിയാതൊന്നുറങ്ങി തുടങ്ങിയന്നേരത്തമ്മതൻ 

താരാട്ടു കേൾക്കുവാൻ കൊതിച്ചു ഞാൻ കണ്ണൊന്ന - 

ടച്ചങ്ങിരിക്കുമാ നേരത്തലയടിച്ചുയരുവതൊരിക്കലു – 

മൊഴിയാത്തൊരാ ദുഃഖസാഗരത്തിനിരമ്പൽ  മാത്രം. 

എരിഞ്ഞു തുടങ്ങിയോരെൻ കൂട്ടിനിടയിലായറ്റ് വീഴുമാ 

ചിറകുകൾ കൂട്ടിച്ചേർത്ത് ഞാൻ ഞെട്ടിയുണർന്നങ്ങി –

ല്ലാതാകുമെൻ പകൽ സ്വപ്നങ്ങളിൽ വിരിയുവതോ –

ർമ്മയിൽ അമ്മ നൽകിയോരോമൽ പുഞ്ചിരി മാത്രം. 

ബാക്കിയാക്കീടുവതെന്നെ മാത്രമായെന്തിനെന്നോർത്തു 

ഞാൻ തരിച്ചങ്ങിരിക്കവേ കൗതുകം പൂണ്ടൊരെൻ കഥ 

കേൾക്കുവാൻ കൊതിച്ചങ്ങിരിക്കുമനേകർക്ക് നൽകുവാനെ –

ന്നുമേ ബാക്കിയുള്ളോരെൻ മനോ നിർവികാരം മാത്രം 

എന്തിനെന്നില്ലാതിങ്ങനെ തീർക്കുമീ ഉലകിലെങ്ങുമേ 

മനുഷ്യരാശിയിൽ ജനിച്ചവർ ഒരുനാളൊരു ചെറുകീടമായി ജനിക്കുവാനിടയാകവേ വേദിയിലപ്പോഴും മനുഷ്യനായി തുടരുമീ ഞാൻ നൽകും അവർക്കൊരു പച്ചിലത്തുമ്പ് മാത്രം.

അത്രയും നന്മ ഞാൻ കാട്ടുവതെന്തിനായെന്നിൽ തത്തിക്കളിക്കുമാ ഓർമകളിപ്പോഴും ആർക്കുമേ ഉണ്ടാകാതിരി - 

ക്കണമൂഴിയിൽ ജനിക്കുമാ കീടവുമറിയാതിരിക്കുമോ വിശപ്പടക്കുവാൻ മതിയാകുമേ ഒരു പച്ചിലത്തുമ്പ് മാത്രം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com