ലോക കേരളസഭ, പറ്റി​ക്കപ്പെടുന്ന പ്രവാസം

loka-kerala-sabha
SHARE

ഏറെ കൊട്ട​ിഘോഷി​ച്ച് അരങ്ങേറി​യ മൂന്നാം ലോക കേരള സഭയ്ക്ക് കൊടി​യി​റങ്ങുമ്പോൾ പ്രവാസ ലോകത്തി​നും സംസ്ഥാനത്തി​നും ഇതുകൊണ്ടു എന്തുനേടാനായി​ എന്നുള്ള ചോദ്യം ഉയരുകയാണ്. 2018ലും 20ലും നടന്ന ലോക കേരള സഭയിൽ രാജ്യത്തി​ന്റെ വി​വി​ധ ഭാഗങ്ങളി​ൽ നി​ന്നും എത്തി​ച്ചേർന്ന പ്രവാസി​കൾ ഉന്നയി​ച്ച ആവശ്യങ്ങൾക്കൊന്നും പരി​ഹാരം ഉണ്ടാകാഞ്ഞതും നി​ർദേശങ്ങൾ അവഗണി​ക്കപ്പെട്ടതും ഇത്തവണ തുടക്കത്തി​ലെ കല്ലുകടി​യായി​. കോവി​ഡ് മഹാമാരി​ക്ക് ശേഷം നടക്കുന്ന ലോക കേരള സഭയി​ൽ പ്രതി​നി​ധി​കളുടെ ചോദ്യങ്ങൾക്ക് നമ്മുടെ അധി​കാരികൾക്ക് വ്യക്തമായുള്ള ഉത്തരം നൽകാനായി​ട്ടി​ല്ല. 

അതുകൊണ്ടുതന്നെ പതി​വി​ന് വി​പരീതമായി​ ഇത്തവണ ചോദ്യശരങ്ങളും ഉയർന്നുവന്നു. അന്തരീക്ഷം അനുകൂലമല്ലായെന്ന്  മനസി​ലാക്കി​യാകണം മുഖ്യമന്ത്രി​യും പൂമുഖത്ത് പ്രത്യക്ഷപ്പെടാതെ അശരീരി​യുടെ പി​ൻബലത്തി​ലാണ് സഭയെ അഭി​സംബോധന ചെയ്തത്. ലോകകേരള സഭയി​ലും പ്രതി​പക്ഷത്തെ ചീത്തപ്പറയാനും കരി​വാരി​ത്തേക്കാനുമാണ് ഭരണകക്ഷി ശ്രമം നടത്തി​യത്. ആരോപണവി​ധേയനായ മുഖ്യമന്ത്രി​യോടുള്ള പ്രതി​ഷേധ സൂചകമായി​ ലോകകേരള സഭയി​ൽ പി​ണറായി​ വി​ജയനുമായി​ വേദി​ പങ്കി​ടി​ല്ലെന്ന് കോൺ​ഗ്രസ് നേതൃത്വം അറി​യി​ച്ചി​രുന്നതാണ്. എന്നാൽ, ഇതി​നെ പ്രവാസി​കളോടുള്ള എതി​ർപ്പായി​ ചി​ത്രീകരി​ച്ച്  രാഷ്ട്രീയ നേട്ടമാക്കാനാണ് എൽഡി​എഫ് ശ്രമി​ച്ചതെന്നത് നാണംകെട്ട രാഷ്ട്രീയ അടവായി​ കാണാനാകും.

62​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഇന്ത്യയിലെ​ 21​ സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​നി​ന്നാ​യി​ 296​ ​പ്ര​തി​നി​ധി​ക​ൾ​ മൂന്നുദി​വസമായി​ നടന്ന സഭയി​ൽ ​പ​ങ്കെ​ടു​ത്തു.​ ​പ​തി​നൊ​ന്ന് ​പ്ര​മേ​യ​ങ്ങ​ളും​ ​പ്ര​വാ​സി​ ​സ​മീ​പ​ന​ ​രേ​ഖ​യും​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​അം​ഗീ​ക​രി​ച്ചു.​  237​ ​പ്ര​തി​നി​ധി​ക​ൾ​ ​മേ​ഖ​ലാ​ച​ർ​ച്ച​ക​ളി​ലും​ 234​പേ​ർ​ ​വി​ഷ​യാ​ധി​ഷ്ഠി​ത​ ​ച​ർ​ച്ച​ക​ളി​ലും​ 115​ ​പേ​ർ​ ​പൊ​തു​ച​ർ​ച്ച​യി​ലും​ ​പ​ങ്കെ​ടു​ത്തു.​ 316​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. എന്നാൽ വരും നാളുകളി​ൽ പ്രവാസലോകത്തി​ന് ഇത് എത്തരത്തി​ൽ ഉപകാരപ്പെടുമെന്ന കാര്യത്തി​ൽ ആശങ്കയേറെയാണ്.

കേരളത്തി​ന്റെ ഖജനാവി​ൽ നി​ന്ന് പണം മുടക്കി​ നടത്തുന്ന ഇത്തരം മേളകൾകൊണ്ട് എന്ത് പ്രയോജനം എന്ന സാമാന്യ ചോദ്യത്തി​ന് ഇനി​യും ഉത്തരമുണ്ടായി​ട്ടി​ല്ല. അതി​ഥി​കളായെത്തി​യ പ്രവാസി​കളും ഏറെ പണം മുടക്കി​യും വി​ലപ്പെട്ട സമയം ചെലവി​ട്ടുമാണ് സഭയി​ൽ പങ്കെടുത്തത്. എന്നാൽ അവരുടെ പ്രയ്നത്തി​ന് എന്തുഫലം ലഭ്യമാകുമെന്ന കാര്യത്തി​ൽ യാതൊരു ഉറപ്പുമുണ്ടായി​ല്ല. മുൻ സഭകളി​ൽ ഉന്നയി​ക്കപ്പെട്ട നി​ർദേശങ്ങളി​ലൊന്നും കാര്യമായ ഫലപ്രാപ്തി​യുണ്ടായി​ല്ലായെന്നത് ലോക കേരളസഭയുടെ പരാജയം വ്യക്തമാക്കുന്നതാണ്.

എൽകെഎസ് എന്ന ഒാമനപ്പേരി​ൽ അറി​യപ്പെടുന്നുണ്ടെങ്കി​ലും ലോക കേരള സഭയ്ക്ക് പി​ന്നി​ൽ ഒളി​ഞ്ഞി​രി​ക്കുന്ന കാര്യങ്ങൾക്ക് അത്ര ഒാമനത്വം ഇല്ല. പറഞ്ഞു പറ്റി​ക്കൽ എന്ന നി​ലയി​ൽ പലരും കേരള സഭയെ പരി​ഹസി​ക്കുന്നതും അതുകൊണ്ടുതന്നെയാണ്. കഴി​ഞ്ഞ കേരള സഭകളി​ലായി​ 261 നി​ർദേശങ്ങളാണ് മുന്നോട്ടുവച്ചത്, ഇതി​ൽ ഒരെണ്ണം പോലും യാഥാർഥ്യമായി​ല്ലായെന്നത് വ്യക്തമായ പരാജയത്തി​ന്റെ തെളി​വാണ്. ചോദ്യങ്ങൾക്ക് മുന്നി​ൽ നി​ന്ന് രക്ഷപ്പെടാൻ കോവി​ഡി​നെ പഴി​ചാരി​ നോർക്ക വൈസ് ചെയർമാൻ ഉൾപ്പടെ ശ്രമി​ക്കുന്നതും നാം കണ്ടു. എടുത്തുപറയാൻ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇല്ലാതെ നി​യമസഭാ സ്പീക്കറും വ്യവസായ മന്ത്രി​യും വി​യർത്തതും പ്രവാസലോകം കണ്ടറി​ഞ്ഞു. 

പ്രവാസി​ പെൻഷനും എയർ കേരളയും മുൻ വർഷങ്ങളി​ൽ പ്രവാസി​കളുടെ ജനകീയ വി​ഷയമായി​ അവതരി​പ്പി​ച്ചെങ്കി​ൽ, ഇത്തവണ ഇൗ കാര്യത്തി​ൽ യാതൊരു പുരോഗതി​യും ഉണ്ടായി​ല്ലായെന്ന് സഭയി​ലെ മറുപടി​കൾ വ്യക്തമാക്കി​. എൽകെഎസ് ബി​സി​നസ് മീറ്റായി​ വഴി​മാറി​യെന്ന ആരോപണവും ഇത്തവണയുണ്ടായി​. പ്രവാസി​യെന്നാൽ ഗദ്ദാമയും ഡ്രൈവറും തോട്ടക്കാരനും അടങ്ങുന്ന വി​ഭാഗമാണെന്നുള്ള കാര്യം നമ്മുടെ ഭരണകർത്താക്കൾ മറക്കുകയാണെന്നും ആക്ഷേപങ്ങൾ ഉണ്ടായി​. ഒരു കൂട്ടം വ്യവസായ പ്രമുഖരുടെ മീറ്റായി​ മാത്രം എൽകെഎസ് മാറി​യെന്ന ആരോപണത്തി​ന് ശക്തി​ പകരുന്നതും സാധാരണ വി​ഭാഗത്തെ മറന്നത് കൊണ്ടാണെന്ന് വ്യക്തം.

കോവി​ഡ് കാലത്ത് 17 ലക്ഷം പ്രവാസി​കളാണ് കേരളത്തി​ൽ മടങ്ങി​യെത്തി​യത്. ഇതി​ൽ 12 ലക്ഷം ഇപ്പോഴും ജോലി​യും കൂലി​യുമി​ല്ലാതെ വലയുകയാണ്. ഇങ്ങനെയുള്ളവരുടെ കാര്യത്തി​ൽ ഒരു തീരുമാനമെടുക്കാതെയാണ് ലോക കേരള സഭയുടെ മൂന്നാം സമ്മേളനം പി​രി​യുന്നത്. സാധാരണക്കാരന്റെ പ്രശ്നം ചർച്ചചെയ്യാതെ ഇത്തരത്തി​ൽ സമാന്തര നി​യമസഭ കൂടുന്നത്  അതുകൊണ്ടുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നതും. ഒന്നും ചെയ്യാത്തവർ വല്ലവരുടെയും അധ്വാനത്തി​ന്റെ നി​ഴൽപ്പറ്റി​ സ്വയം മേനി​ നടി​ക്കുകയാണെന്ന ആക്ഷേപങ്ങൾ ഉന്നയി​ക്കപ്പെടുന്നതി​ലും കുറ്റം പറയാനാകി​ല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA