ADVERTISEMENT

പാർലമെൻറിൽ വിലക്കിയ 

വാക്കുകളുടെ വാർത്ത

വീട്ടിൽ വായിച്ചത് 

ബാപ്പയാണ്

അരി ഉപ്പ് മുളക് പൈസ

എന്നീ വാക്കുകളെ വീട്ടിൽ

ബാപ്പയും വെട്ടി മാറ്റി! 

ചോറ് ചായ അലക്ക്

എന്നീ പദങ്ങളെ 

വാതിൽ താഴിട്ട്

ഉമ്മയും പൂട്ടി! 

സ്കൂൾ, പഠിക്ക്, അരുത്

എന്നീ വാക്കുകളുടെ

കഴുത്തിൽ കുരുക്കിട്ട്

കുട്ടികൾ തൂക്കിക്കൊന്നു!

ശമ്പളം അവധി സമരം

എന്നിവയെ മുതലാളിയും

തല്ലിക്കൊന്നു!

മാർക്ക് പഠനം സംശയം

എന്നീ വാക്കുകളെ 

മാഷും മായ്ച്ചു കളഞ്ഞു! 

ഓരോ ദിനത്തിലും

വാക്കുകളങ്ങനെ

ചത്ത് മലച്ച് കൊണ്ടിരുന്നു!

ആശയവും സംസാരവും 

ഭാഷയും കവിതയും  

വാക്കുകളില്ലാതെ 

വീർപ്പ് മുട്ടി!

അവസാനം വാക്കില്ല

തെരുവിലിറങ്ങി ജനം

ബാക്കിയായ ഒരൊറ്റ 

വാക്കിനെ പിടിച്ച് 

കിണറിൽ തള്ളി!

"നികുതി" എന്ന ഒരൊറ്റ

വാക്ക് കിണറിൽ കിടന്ന് 

മരിക്കാറായപ്പോൾ 

നിരോധിച്ച മുഴുവൻ

വാക്കുകൾക്കും അവർ

 മോചനമേകി!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com