നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ

C-Vijayan
SHARE

നടികർ തിലകം ശിവാജി ഗണേശൻ  മുതൽ ധർമ്മജൻ വരെ, താര ആർട്സ് വിജയേട്ടന്റെ  കലാവാസന ,  അമേരിക്കയിലും കാനഡയിലും എത്ര പള്ളികളിലും അമ്പലങ്ങളിലും  പരിപാടി അവതരിപ്പിച്ചു എന്ന കണത്ത് എടുക്കേണ്ടതാണ്.  താര ആർട്സ്  പ്രവർത്തനങ്ങൾക്ക് 45 വർഷത്തെ മികവ്.  നാനൂറിലധികം സ്റ്റേജ് ,  അമേരിക്കയിലെ 18 ലൊക്കേഷനുകളിൽ ,  കാനഡയിലെ 6 സ്ഥലങ്ങളിൽ, യൂറോപ്പിലെ അഞ്ച് പ്രോമിനെൻസ് ഏരിയകളിൽ, നൂറിൽപരം  പള്ളികൾ ,  25ലധികം അമ്പലങ്ങൾ  ധാരാളം അസോസിയേഷൻ,  പ്രത്യേകിച്ച് നഴ്സസ് അസോസിയേഷൻ ഫണ്ട് റൈസിങ് പ്രൊജക്ടുകൾ  ഇവയെല്ലാം താര ആർട്സ്നോട് കടപ്പെട്ടിരിക്കുന്നു.  1970 കാലഘട്ടങ്ങളിൽ  16 എംഎം സ്ക്രീനിൽ കുടുംബവും കൂട്ടുകാരുമായി ഒരു സിനിമ കാണാൻ അവസരം ഉണ്ടാക്കി തന്നത് താരാ ആർട്സ് വിജയനായിരുന്നു.

സ്റ്റേറ്റ് ഓഫ് ന്യൂജഴ്സിയുടെ ദ സെനറ്റർ ആൻഡ് ജനറൽ അസംബ്ലി,  ജോയിൻറ് ലെജിസ്ലേറ്റീവ് റെസലൂഷൻ അർഹമായി ബെൽ അറ്റ്ലാൻറിക് കോർപ്പറേഷൻ ,  ടെലികമ്യുണിക്കേഷൻ എൻജിനീയർ ആയ സി. വിജയൻ,  അദ്ദേഹത്തിൻറെ  സഹധർമിണി ഡോക്ടർ രാധിക വിജയൻ  അമേരിക്കയിലും കാനഡയിലും  യുകെയിലും,  ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറിനെ പ്രമോട്ട്  ചെയ്ത ചരിത്രം തങ്കലിപികളിൽ കുറിച്ചു കഴിഞ്ഞു.  

C-V-family

താര ആർട്സ് ബാനറിൽ  ഷോയിൽ പങ്കെടുക്കുക എന്ന് പറയുന്നത്  കലാകാരന്മാർക്ക് ഒരു അഭിമാനമായി മാറി. താരാ ആർട്സിന്റെ പേരിൽ അമേരിക്കൻ കോൺസുലേറ്റിലെ വീസയ്ക്ക് പോകുന്നതു പോലും ഒരു അഭിമാനം ആയിരുന്നു.  വീസ ഇൻറർവ്യൂ സമയത്ത് കൗൺസിൽ  ഓഫിസർ  താര ആർട്സ്  വെബ്സൈറ്റ് നോക്കുമ്പോൾ  പലപ്പോഴും താര ആർട്സിനെ കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്നത്  മലയാളികൾക്ക് അഭിമാനം ആയിരുന്നു.  

സിനിമാ മേഖലയില്‍  പ്രവർത്തിച്ച സി.വിജയൻ, മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത സംവിധായകൻ.  ഐ.വി.ശശിയുമായി ചേർന്ന് അനു താര ആർട്സ് എന്ന ഔട്ട്ഡോർ സ്റ്റുഡിയോയിലൂടെ ധാരാളം നല്ല ചിത്രങ്ങൾ സമ്മാനിച്ചു.

കൃത്യനിഷ്ഠയുള്ള അച്ചടക്കത്തോടെ , ഓരോ ഷോയ്ക്കും അതിൻറെതായ കാഴ്ചപ്പാടോടുകൂടി  അരങ്ങിൽ അവതരിച്ചപ്പോൾ  ധാരാളം സുഹൃത്തുക്കൾക്കൊപ്പം അതിലുപരി  ശത്രുക്കളെയും സൃഷ്ടിച്ചോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  അമേരിക്കൻ മലയാളി കുടിയേറ്റ ചരിത്രം  എഴുതപ്പെടുപോൾ ,  താര ആർട്സ് വഹിച്ച പങ്ക്  വളരെ വലുതായിരിക്കും.  മകൾ താര , അമ്മയുടെ പാതപിന്തുടർന്ന്ചെയ്ത് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുമ്പോൾ , ഇളയമകൾ മീര ഹോളിവുഡ് കീഴടക്കി കഴിഞ്ഞിരിക്കുന്നു. താര ആർട്സ്  ബാനറിൽ വീണ്ടും നല്ല ഷോകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}