ADVERTISEMENT

ഉഷ്ണമേഖല കിഴങ്ങുവർഗ വിളയായ ചേന അഥവാ ആനക്കാൽ കിഴങ്ങ് ഒരു ഒഴിച്ചുകൂടാനാവാത്ത പച്ചക്കറി ആണെന്ന് എനിക്ക് അഭിപ്രായമില്ല. ഐഡഹോ പൊട്ടറ്റോ, ഗ്രീസിലെ Cycladesലെ തക്കാളി പോലെ കൊല്ലംകോട് ചേനയാണ് കേരളത്തിലെ പ്രമാണി.  സാധാരണ ഒരു കിലോ ചേനക്ക് 30 രൂപ ഉള്ളപ്പോൾ, കൊല്ലംകോട്  ചേന 60 രൂപ വരെ വരാം.

 

ഇനി അമേരിക്കൻ ചേന വിഷയത്തിലേക്ക് കടക്കാം. സീസണൽ ആയി വളരെ ചുരുക്കം ട്രോപ്പിക്കൽ പച്ചക്കറി വിൽക്കുന്ന കടകളിലെ നമുക്ക് ചേന കിട്ടാറുള്ളൂ. ഇവിടെ ഒരു കിലോ ചേനയ്ക്ക് ഏകദേശം 1280 രൂപ വരും (per LB about $8).  ടെക്സസിലെ നമ്മുടെ ഒരു മലയാളി അച്ചായൻ കഴിഞ്ഞ കുറേ വർഷമായി ചേന കൃഷിയിൽ പ്രാവീണ്യം നേടിക്കഴിഞ്ഞു.  

 

അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ ചേന വിറ്റുവരവ് $40000 ആണ്. ഏകദേശം 32 ലക്ഷം ഇന്ത്യൻ രൂപ. ടെക്സസിൽ കൃഷിഭൂമി ഒരേക്കറിന് 2000 ഡോളർ വിലയുള്ളൂ. ചേന വിശേഷം ഇവിടെ തീരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com