വാദി അന്നംല്‍ (ഉറുമ്പിൻ താഴ്‌വര)

story-image
SHARE

ഞാൻ എൻ്റെ ശ്രീമതിയോടു ശരിക്കും കെറീചു. എന്നുവെച്ചാൽ ഗർവിവ്വു, എന്ന് വെച്ചാൽ ചെവിത്തേട് എടുത്തു, ഇനിയും എന്ന് വെക്കണ്ട, കോപിച്ചു എന്ന് തന്നെ. എടിയേ ഭാര്യേ ബെഡ്ഡിൽ മൊത്തം ഉറുമ്പാണല്ലോ. ഇതെന്നാട ഇങ്ങനെ?! മനുഷ്യന്റെ അബി പറഞ്ഞെടത്ത് മുഴുക്കെ ഉറുമ്പരിക്കുന്നുണ്ടല്ലോ. കഷ്ടമാണ് കേട്ടോ. താൻ ഒരു പരിഹാരം പറയെടോ!

ആങഹ! അങ്ങനെ വഴിക്ക് വാ മണിമാരാ.

പരിഹാരം ഞാൻ പറയാം. നിങ്ങടെ ഈ കഥ എഴുത്തും കോപ്പുമൊക്കെ ഈ ബെഡ്ഡിൽ നിന്ന് മാറ്റ്. അപ്പോ ഉറുമ്പ് പോവും. എടീ അപ്പോ നീ പറയുമ്പോ കഥ എഴുത്തിൽ മുഴുക്കെ പഞ്ചസാരയാണോ ഇവിടെ നിറച്ചും ഉറുമ്പ് വരാൻ!. 

അതെ, നിങ്ങ കണ്ട പ്രേമ കഥകളും മറ്റും ഈ ബെഡ്ഡിൽ കിടന്നല്ലെ എഴുത്ത്. അത് തന്നെയല്ലേ മാഷേ പഞ്ചാര.....

അടി ചൊക്കെ. നീ ആള് കൊള്ളാല്ലോ. അപ്പോ ഇത്രേം കാലം നമ്മ ഈ ബെഡ്ഡിൽ പഞ്ചസാര ചുരത്തീട്ടും ഒരു കുഞ്ഞുറുമ്പ് പോലും ഈ ബെഡ്ഡിൽ കടുക് വറുത്തിട്ടില്ലല്ലോ ടീച്ചറെ. ഓ അത്. അത് റിയൽ ഷുഗർ. ഇത് കണ്ട മരം ചുറ്റി പ്രേമ കഥകൾ. അതിനാൽ കഥ എഴുത്ത് പുറത്ത്. 

അപ്പോ പുറത്ത് എന്ന് വെച്ചാൽ ബെഡ്ഡിൽ ഇരുന്നുള്ള ആസന സുഖം പാടില്ലാന്ന് അല്ലെ. പുറത്ത് മരക്കസേരയിൽ ഇരുന്ന് എഴുതുമ്പോൾ ഉള്ള വേദന സഹിച്ചോണം അല്ലെ.

അതെ കഥാകാരൻ സാറേ. വേദനകളാണ് എഴുത്തിൻ്റെ ചോദന എന്ന് എപ്പോഴും പറയാറുണ്ടല്ലോ. കുറച്ച് സഹിക്ക് മാഷേ. കഥ നന്നാവും..

പിന്നെ അതുകൊണ്ട് വേറെയും ഉപകാരം ഉണ്ടു കേട്ടോ. ഉറുമ്പിന്റെ കടി പുറത്ത് മരക്കസേരയില് ഇല്ല കേട്ടോ. അല്ലേലും എടീ നീ അല്ലെ പഞ്ചാര നിന്റെ അടുത്തല്ലെ ഉറുമ്പ് വരൂ....

എൻ്റെ അന്വേഷണത്തിൽ പരിസരത്തെ പല വീടുകളിലും ഉറുമ്പിന്റെ ശല്യം ഉണ്ടത്രെ. നഹ്നൂ ഫി വാദിന്നംൽ (yes we are in the valley of Ants). കിടന്നുറങ്ങാൻ നല്ല രസം തന്നെ. അങ്ങനെ തന്നെ വേണം, കടിക്കുമ്പോ എല്ലാരേയും കടിക്കണം; അതല്ലേ നീതി. ഉറുമ്പ് കടിക്കുമ്പോൾ ഉള്ള ചെറിയ വേദനയും തുടർന്നുള്ള ചിന്ന ചൊറിച്ചിലും  വൈക്കം മുഹമ്മദ് ബഷീറിന്റെ സായൂജ്യം ആണെന്നു അറിയാമല്ലോ. ചൊറിയുന്നിടം മാന്തുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖം എന്നത് ബഷീറിയൻ ഫിലോസഫി ആണല്ലോ. 

എനിക്ക് ഈയിടെ ഗൾഫിൽ നിന്ന് വന്ന ഒരു മകളുണ്ട്. അവളുടെ കാര്യം പറയേണ്ട. ഒരു ഉറുമ്പും അവളെ തൊടില്ല.വെക്കേഷൻ ആയതു കൊണ്ടായിരിക്കാം ഉറങ്ങൽ മാത്രമാണ് അവളുടെ ഹോബി. പുഞ്ചിരിച്ചു കൊണ്ട് ഉറങ്ങി തീർക്കും. അവളുടെ പേര് പുഞ്ചിരി (Tabassum) എന്നു ആണ്.

മഹാ നടൻ ജയറാം പറഞ്ഞത് ഇവിടെ ഓർക്കുക - ഷൂട്ടിങ് ഇല്ലാത്ത ദിവസം എങ്ങനെയാ സാറേ സമയം തീർക്കുക എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി അറിയുമോ! കുറെ ഉറങ്ങും പിന്നെ കുറച്ചു വിശ്രമിക്കും, പിന്നെ കുറെ ഉറങ്ങും പിന്നെയും കുറച്ചു വിശ്രമിക്കും ഇങ്ങനെയാണ് സമയം കളയുക .. എൻ്റെ പുഞ്ചിരി കുട്ടിയുടെ കാര്യവും തഥൈവ. ഏതായാലും അവള്

കുറച്ച് ഉറങ്ങട്ടെ. തിരിച്ചു പോയാൽ അവൾക്ക് അധികം ഉറങ്ങാൻ ആവില്ല. Because she is employed. അവളുടെ പാതി യാവട്ടെ പേര് കൊണ്ടും രൂപം കൊണ്ടും സ്വഭാവം കൊണ്ടും കോമളനായ ദിലിൻ ഷറഫ്. A very good,Exemplary Chap.

പഠന കാര്യത്തിൽ തരിമൂക്ക് പണയം വച്ച് കൊണ്ടും പരിശ്രമിക്കും. ഒരു എംടെക് കാരനായ ടിയാൻ, ഇനി ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്.

യശ ശരീരൻ ആയ ശൈഖ് മുഹമ്മദ് മൗലവി എന്ന മഹാ പണ്ഡിതന്റെ മകൻ ആയ യഹിയ്യയുടെയും മോയി ഹാജിയുടെ മകൾ ശരീഫാ യുടെയും മകൻ ആയ ദിലിൻ ഞങ്ങൾക്ക് കിട്ടിയ ഒരു വലിയ മുതൽ കൂട്ട് തന്നെ. അബ്ദു റഹീം നജ്മുന്നിസ ടീച്ചർ ദമ്പതികൾക്ക് വിശേഷിച്ചും.

പറഞ്ഞു വന്നത് നടെ പറഞ്ഞ എല്ലാ അനുഗ്രഹങ്ങളും കരഗതമായത് ഈ ഉറുമ്പുകളുടെ താഴ്‌വരയിൽ ആണെന്നു തന്നെ. ഉറുമ്പ് ഒരു ശല്യം അല്ല; സുലൈമാൻ നബിയെ (കിങ് സുലൈമാൻ) പോലെ ഉറുമ്പുകളുടെ ഭാഷ അറിയില്ലെങ്കിലും ഉറുമ്പ് അനുഗ്രഹമാണ് എന്ന് തന്നെ പറയണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}