നിർവ്വചനത്തിന്
വഴങ്ങാത്തതാണ് വറ്റ്
മനുഷ്യനുമായി ഏറെ
ഒട്ടിയാണതിന്റെ നിൽപ്പ്
സംസ്കൃതി ഉയർച്ചക്ക്
ഹേതു
വറ്റിൻ വിത്ത് വളർത്താൻ
ഒരിടത്തവൻ കൂട് കൂട്ടി
കുടിയിരുന്നതാണ്!
വറ്റ് വിറ്റ് ഉപജീവനം
നേടിയത്
നാഗരികരാണ്!
ഓരോ വറ്റിലും
ഭുജിക്കേണ്ടവൻറെ
നാമമെഴുതിയത്
ഉടയതമ്പുരാനും!
വറ്റ് കുന്ന് കൂട്ടി
സംഭരിച്ചപ്പോഴാണ്
ഉള്ളവനും ഇല്ലാത്തവനും
എന്ന ദ്വന്ദമുയർന്നതെന്ന്
മാർക്സ്!
വിശക്കുന്നവനെ
ഊട്ടുന്നത് ഉൽകൃഷ്ടമെന്ന്
പ്രവാചകൻ!
കാലത്തിന്റെ രണ്ടറ്റത്ത്
വറ്റിൻ മൂല്ല്യ വ്യത്യാസം
വരയ്ക്കുന്നു മനുഷ്യൻ
അരിയും വറ്റും ചോറും
തീർത്ത സൃഷ്‌ടിക്ക് മീതെ
ഒരു കഥയും കവിതയും
ആഖ്യാനവും
ആരുമെഴുതിയിട്ടില്ല!
ADDRESS
ABDU SHUKOOR. VC
KARIPARAMBA. HO
UGRAPURAM. PO
PIN - 673639
Contact number +919656586659