കലിഫോർണിയ ട്രിപ്പ്– പാർട്ട് 8

california-trip
SHARE

അരിസോണ∙ കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഭക്ഷണം കഴിച്ചു പുറത്തിറങ്ങി .. നല്ല തിരക്കാണ് റസ്റ്ററന്റിലെല്ലാം വില കൂടുതലും .. നേരം സന്ധ്യ ആയിക്കൊണ്ടിരിക്കുന്നു , ഇനിയും ഒത്തിരി കാര്യങ്ങൾ കാണാൻ ഉണ്ട് , എല്ലാം ഒരു ദിവസം കൊണ്ട് കാണാൻ പറ്റില്ല , ഒരു ഷോ കൂടി ഇന്നു കാണണം .വീണ്ടും റോഡിലിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു ...റോഡിന്റെ സൈഡിലായി ഒരു മഞ്ഞ കാർ അതിന്റെ അടുത്തായി പൊലീസ് വേഷം അണിഞ്ഞ ഒരാൾ , കാറിന്റെ മുന്നിൽ നിന്നു ഫോട്ടോ എടുക്കാൻ കുട്ടികൾ ചെല്ലുമ്പോൾ ഈ ഓഫിസർ അവരുമായി തമാശ കാണിക്കുന്നു. എന്റെ കുട്ടികളും അതിൽ പങ്കു ചേർന്നു. ഈ കാറും ഏതോ ഹോളിവുഡ് സിനിമയിൽ വന്നിട്ടുള്ള കാര് ആണ്.

1970ൽ ചെക്കർ മോട്ടോർ കോർപറേഷൻ പുറത്തിറക്കിയ ന്യൂയോർക്കിലെ അംഗീകരിക്കപ്പെട്ട ടാക്സി ( കാബ് ) ആണ് ഇത്. 1978ൽ ബ്ലൂ കോളർ എന്ന സിനിമയിൽ ഈ കാർ ഉപയോഗിച്ചിരുന്നു. അവിടെ നിന്നും മുന്നോട്ടു നടന്നു , ഹാരി പോർട്ടർ കോട്ടയുടെ മുന്നിൽ കൂടി ആണ് നടന്നു പോകേണ്ടത്. ഹാരി പോർട്ടർ കോട്ടയിലെ വിശേഷങ്ങൾ നേരത്തെ പങ്കിട്ടിരുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത് പുറത്തു ഒരു കമ്പി കൂട് ... അതിനകത്തു ഒരു ഭീകരജീവി മാതിരി തോന്നിക്കുന്ന കൂർത്ത പല്ലും രൗദ്രം നിറഞ്ഞ കണ്ണും , പുറത്തേക്കു നീട്ടിയ നാക്കുമായി ,, ഒരു ബുക്ക് .. അതെ ഒരു ബുക്ക് ..അത് ഒരു പൈശാചിക ശബ്ദവും പുറപ്പെടുവിപ്പിക്കുന്നുണ്ട്.സെക്യൂരിറ്റി ആൾക്കാരെ അടുത്ത് വരാൻ  അനുവദിക്കുന്നില്ല .ഹാരി പോർട്ടറിന്റെ മാന്ത്രിക ബുക്ക് ആണ് അത് .

മുകളിൽ വാണിംഗ് എഴുതി വച്ചിട്ടുണ്ട് ...അപകടം .. ബുക്ക് കടിച്ചേക്കാം ..... പെട്ടെന്ന് ബുക്ക് മേശയിൽ നിരങ്ങി നീങ്ങി , ഒരു ഹുങ്കാര ശബ്ദത്തോട് .... തൊട്ടടുത്തായി ഏതോ ആത്മാവിനെ രണ്ടു ബോൾകളിൽ ആവാഹിച്ചു വച്ചിരിക്കുന്നു .. ആ ആത്മാക്കൾ പുറത്തേക്കു ചാടുവാൻ വെമ്പൽ കൊണ്ടിരിക്കുന്നു ... ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു ..സ്റ്റോറിൽ നിന്നും ഹാരിപോട്ടർ മാന്ത്രിക വടി  വാങ്ങുന്നവർ ആ വടി  ഈ ബോളിൽ  തൊട്ടു അനുഗ്രഹം വാങ്ങിക്കുന്നുമുണ്ട് ... വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ ആരോ പറഞ്ഞു ഡ്രാക്കുള ഇറങ്ങിയേക്കും എന്ന് .... നേരം സന്ധ്യയായി .... മനസ്സിൽ ഭയം , ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള നോവൽ വായിച്ചിട്ടുണ്ട് , ട്രാൻസ്‌വാനിയയിൽ  നിന്നും ലണ്ടനിലേക്ക് കുടിയേറി , രാത്രി കാലങ്ങളിൽ സ്ത്രീകളെ വശീകരിച്ചു അവരുടെ കഴുത്തിൽ തന്റെ പല്ലുകൾ ഇറക്കി അവരെ vampire ആക്കി അവരുടെ ചോര കുടിക്കുന്ന ഡ്രാക്കുള ..... രക്തം ചിന്തുന്ന പല്ലുകൾ  ഉള്ള ഭീകര രൂപി ..ഡ്രാക്കുള ... 

പെട്ടെന്നു ദൂരെ ഒരു കറുത്ത രൂപം ..അതെ , അത് ഡ്രാക്കുള തന്നെ , റോഡിന്റെ നടുക്ക് , ആ രൂപം പതിയെ ഒന്ന് തിരിഞ്ഞു , തന്റെ കോട്ടിനുള്ളിൽ ഒരു ചെറിയ കുട്ടി ... ചിരിച്ചുകൊണ്ട് പിള്ളേരുമൊത്തു ഫോട്ടോ എടുക്കുന്നു ഡ്രാക്കുള , ഛെ  വെറുതെ ഡ്രാക്കുളയെ പറയിപ്പിക്കാനായി  ഒരു ഡ്രാക്കുള .... എങ്കിലും തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ആ സ്വഭാവം ഈ ഡ്രാക്കുളയും മറന്നിട്ടില്ല , സുന്ദരിമാരായ സ്ത്രീകളെ കാണുമ്പൊൾ അവരെ ചേർത്ത് നിർത്തി അവരുടെ കഴുത്തിലേക്ക് ചുംബിക്കാൻ ഈ ഡ്രാക്കുളയും മറന്നില്ല ... പാവം ഡ്രാക്കുള ..വെറുതെ തെറ്റിദ്ധരിച്ചു .... 

അവിടെ നിന്ന് അടുത്ത ഷോ നടക്കുന്നിടത്ത് എത്തി ... ഒരു പഴയ ഹാർബർ എന്നു തോന്നിപ്പിക്കുന്ന ഒരു സെറ്റിങ് ആണ് , ബോട്ടുകളും , ക്രയിൻസ് ഒക്കെ ഉള്ള ഒരു കടൽ മാതിരി തോന്നും ... 1995ൽ കെൽ‌വിൻ റെയ്നോൾഡ് സംവിധനം ചെയ്ത വാട്ടർ വേൾഡ് എന്ന ഹോളിവുഡ് മൂവിയുടെ ലൈവ് പ്രദർശനമാണ് ഇവിടെ നടക്കുന്നത് .... ആ സമയത്തെ ഏറ്റവും എക്സ്പൻസിവ് മൂവി ആയിരുന്നു വാട്ടർ വേൾഡ് .കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടു വന്ന നായികയെ നായകൻ അതി സാഹസികമായി രക്ഷിക്കുന്ന രംഗങ്ങൾ തൊട്ടു മുന്നിൽ കണ്ടപ്പോൾ അവരുടെ കഴിവിനെ അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല ... സ്പീഡ് ബോട്ടിൽ നിന്നുകൊണ്ട് ഉള്ള ഫൈറ്റ് സീനുകൾ ,  ഗൺ ഫൈറ്റ് സീനുകൾ എല്ലാം ഒരു മൂവിയിലെ പോലെ തന്നെ അവർ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു ... അവസാനം നായകൻ തന്റെ ജെറ്റിൽ നായികയെ രക്ഷിക്കാൻ വരുന്ന ആ സീൻ ഒന്ന് കാണേണ്ടത് തന്നെ ... ഒരു ഹുങ്കാര ശബ്ദത്തോട് നായകൻ തന്റെ ജെറ്റിൽ നായികയെ രക്ഷിക്കാൻ വരുന്നു ..ഫ്യൂൽ  ടാങ്കും കൊള്ളക്കാരുടെ സങ്കേതവും ഒക്കെ ബോംബിട്ടു തകർക്കുന്നു , നായികയെ രക്ഷിക്കുന്നു ...നായകൻ ... തീയും പുകയും , വെള്ളവും ഒക്കെ കൂടി ഒരു വല്ലാത്ത അനുഭൂതി .... വിമാനം കടലിലിറക്കിയതും വെള്ളം ചിന്നി ചിതറി കണികളെല്ലാം നനഞ്ഞു കുതിർന്നു .. എന്റെ ക്യാമറയിലും വെള്ളം കയറി .... വീഡിയോ കാണുക ...

നേരം നന്നേ ഇരുട്ടി ... അവിടെനിന്നും ഇറങ്ങുമ്പോൾ മനസ്സ് നിറയെ ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS