കർക്കിടാമൃതo

theyyam
SHARE

ദശമെന്നാൽ പത്ത് 

പത്തെന്നാലിവ

പൂവാംകുരുന്നില

മുയൽച്ചെവി തത്ര ദുർവ്വ

കയ്യോന്നി  നിലപ്പന പിന്നെ

ആദരവാൽ വിഷ്ണുക്രാന്തി 

ചെറൂള തിരുതാളി

ഉഴിഞ്ഞ മുക്കുറ്റി

ഇവയല്ലോ ദശപുഷ്പങ്ങൾ

പാരിലിന്നറിയുന്നു

   

ഓരോന്നിനുമുണ്ടോരോ ദേവത 

വിധിയിലതു പറയുന്നു

അർച്ചിക്കാം ദേവതകൾക്ക് 

അർച്ചനാപുഷ്പമായി

ദശദേവപ്രീതിക്കായ്

അർപ്പിക്കാമെന്നുമെന്നും 

പൂവാംകുരുന്ന് ബ്രഹ്മന് 

കാമന്  മുയൽച്ചെവി

ദുർവ്വയാദിത്യന്  പിന്നെ

കയ്യോന്നി  ശിവനും 

നിലപ്പന ധരയാം ജനനിക്ക് 

ക്രാന്തി വിഷ്ണുവിനും

യമനു ചെറൂള 

ലക്ഷ്മിക്കായ് തിരുതാളി

ഇന്ദ്രനുഴിഞ്ഞ

മുക്കുറ്റി ശ്രീ പാർവ്വതിക്കും

അർച്ചിക്കാം ആദരവാൽ

ദശദേവപ്രീതിക്കായ്

ഗുണം പലതും വന്നീടും

ദശം ശതമായേറിടും

ദശരൂപനായി വന്ന ഭഗവാൻ

മേദിനീഭാരം തീർത്തപോൽ

ദശശതവ്യാധികളുടെ ഭാരം

നമ്മിൽനിന്നകറ്റും ഇവയെല്ലാം

തിരിച്ചറിയാം പകർന്നീടാം 

പാരിൽ നല്ലൊരു നാളേയ്ക്കായ് 

നട്ടുനനച്ചു പറിച്ചുകഴിക്കാം

കർക്കിടകക്കഞ്ഞിയായ് 

കർക്കിടാമൃതമായ്! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS