ജീവിതനൗക

jeevithanowka
SHARE

മറവിയുടെ ആഴങ്ങളിലേയ്ക്ക്

ഊർന്നിറങ്ങുംമുമ്പ് 

ഒരു മഴപ്പെയ്ത്തായ്

പെയ്തിറങ്ങണം 

മറവിയിലേയ്ക്കമർന്ന 

കിനാക്കളെ

മഴനൂലുകൊണ്ട്

പ്രണയിക്കണം

സ്മരണകൾ ചാലിച്ച നിറച്ചാർത്തുകൾ കൊണ്ട് 

ഏഴാമാകാശത്തിൽ മഴവില്ല് വരയ്ക്കണം 

ഹൃദയത്തോട് ചേർത്തുവച്ച ഇഷ്ടങ്ങളെ 

കിനാവിൽനിന്ന് അടർത്തിയെടുത്ത് നനയണം 

ഇഷ്ടങ്ങളൊക്കെ ബാക്കിയായെന്ന് 

ഒടുവിൽ കഷ്ടമോതിയിട്ടെന്ത് 

നഷ്ടപ്രണയവും പൊയ്‌പ്പോയ കാലവും 

വേദനയായ്  കിനാവിൽ 

കൂട്ട് പോരേണ്ട 

നഷ്ടപ്പെട്ടുപോയ

ഇഷ്ടക്കാർ ഓർമയുടെ കടലാഴങ്ങളിൽ 

 കൂട്ടിരിക്കുന്നുണ്ട് 

ഖാലിബിന്റെ കവിതകൾപോലെ

ജീവിതത്തെ പ്രണയിച്ച്

ഓർമ്മകളെ താലോലിച്ച്‌ ജീവിതനൗക മുന്നോട്ടു പോകുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS