വാലന്റൈൻസ് ചുംബനം

valentine
SHARE

പ്രണയം  ചൊരിയും നാളിതിൽ 

പ്രേമം നുകരും വേളയിൽ 

കാമിനി നീയെന്നരികിലും 

ഹൃദയം നിറയുമെൻ വായ്പുകൾ 

പകരാൻ  മോഹിതമെന്നും ഞാൻ 

നീയെൻ കണ്ണിൻ വിസ്മയം 

നീയെന്റേതു മാത്രം മുത്തേ, എന്റേതു മാത്രം.

കിനിയുന്നേൻ മാനസം കുളിരുന്നോർമയിൽ 

പരിരംഭണത്തിലമർന്നു നിൻ 

ചുണ്ടിൽ  നിശ്വാസമോടെ 

പകരട്ടെ ഇന്നൊരു ചുടു ചുംബനം.

അണുവോടണു രമിച്ചു നിൽക്കേ 

അലിയാം ഞാനൊരു ഹിമകണമായ് 

ചൊരിയാം ഞാനീ പ്രണയത്തേൻ 

വിടരും നിൻ നറു മുകുളങ്ങളിൽ 

നിറയ്ക്കാം നിൻ  പ്രേമ മധുചഷകം 

നിൻ മാണിക്യമാനസം തുളുമ്പേ.

പുലർ മഞ്ഞു പോലിന്നു ഞാൻ 

പുല്കട്ടെ നിന്നിതളുകളിൽ 

പൊൻ വസന്തം  വിരിക്കട്ടെ ഞാൻ 

എൻ ജീവനെ എൻ പ്രിയതമേ  

എൻ മൃദുതരളിത പ്രേമസൂനമേ, 

നിൻ ചുണ്ടിലമർത്തിയേകട്ടെ 

എൻ വാലന്റൈൻസ്  ചുടു ചുംബനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS