പ്രണയമാസമാണ്,
പ്രാണപാതി പ്രാതലിനൊപ്പം
പ്രണയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.
പ്രഭാതസൂര്യന്റെ ഉമ്മകളിൽ
പ്രകൃതിയിൽ പ്രസവിച്ചുവീണു,
പ്രതീക്ഷയുടെ പ്രകാശങ്ങൾ.
പ്രാണനിൽ പ്രാണവായുപോലെ
പ്രണയവർണ്ണങ്ങളലിയുമ്പോഴാണ്
പ്രണയപ്രയാണങ്ങൾ
പ്രവചനാതീതമാവുക.
പ്രണയം പ്രബുദ്ധരാക്കിയവരുടെ-
പ്രയത്നങ്ങളായിരുന്നു,
പ്രളയപ്രവാഹത്തിലും പ്രശംസനീയമായത്.
പ്രപഞ്ചം,
പ്രണയത്തെ പ്രതിഷ്ഠിച്ചത്
പ്രധാനമായും
പ്രവാസനെഞ്ചകങ്ങളിലാണ്.
പ്രവാസവും പ്രമേഹവും
പ്രയാസപ്രയാണമാണെങ്കിലും,
പ്രണയാക്ഷരങ്ങളിലെന്നും
പ്രകാശം പരക്കട്ടെ....!