ADVERTISEMENT

തലമുറ തലമുറയായെൻ സങ്കേതമാകും 

ദൈവത്തിൻ സന്നിധി പൂകുന്നു ഞാൻ 

വിട്ടിടുന്നിതാ ലോകവും ലോകത്തിൻ 

നേട്ടങ്ങളും ലോകൈകമോരോ ഭാരങ്ങളും 

 

പോകുന്നതിൻ മുമ്പ് ഞാനോർത്തുപോയി 

പാരിൽ ഞാൻ നേടിയതെന്തൊക്കെയെന്ന്?

പലപ്പോഴും ഞാൻ തെറ്റിപ്പോയെങ്കിലും 

യേശുവിൻ കരങ്ങളെന്നെ തേടിയെത്തി.

 

സ്നേഹിതർക്കും ചാർച്ചക്കാർക്കും എൻ 

കുടുംബത്തിനുമൊരത്താണിയായി മാറി 

നന്മ ചെയ്യുവാനെൻ കരങ്ങളെ ശക്തമാക്കിയ 

നല്ലിടയനാകുമെൻ യേശുവേ നന്ദി, സ്തുതി...

 

ഇത്രമാം സ്നേഹം നൽകുവാൻ ഞാനൊന്നും 

സ്വർലോക നാഥൻ യേശുവിനേകിയില്ലല്ലോ... 

എങ്കിലും നിൻ നൽ ദൂതരെ അയച്ചെന്നെ 

നിൻ മനോഹരമാം സന്നിധി എത്തിച്ചല്ലോ. 

 

സ്നേഹിച്ചവരെ ഞാൻ വേദനിപ്പിച്ചെങ്കിൽ 

സ്നേഹവാനാകുമെൻ യേശുവേ ഓർത്തു നീ 

ക്ഷമിച്ചീടുക നിൻ പ്രാർത്ഥന കേൾക്കുന്ന 

യേശുനാഥൻ ജീവിക്കുന്നു ഇന്നുമെന്നേക്കും 

 

സംതൃപ്തിയോടെൻ സൃഷ്ടാവ് നൽകിയ 

താലന്തുകൾ ശോഭിപ്പിച്ചെന്നു ചൊല്ലും ഞാൻ 

വിശ്വസ്തനാമെൻ ദാസനേ എന്നുള്ള നൽ വിളി 

കേൾക്കും ഞാൻ നിച്ചയമായും സഹജരെ...

 

സ്വർഗത്തിലിരുന്നു കാണും ഞാൻ നിൻ ഭാഗ്യ 

ജീവിതം ഭൂവിൽ അന്വർത്ഥമായി തീരുന്നതും 

അരുമ നാഥനാം യേശുവിനെ അറിയുന്ന ജനം 

ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com