ADVERTISEMENT
feast-in-melbourne-st-george-jacobite-syrian-church-3

മെൽബൺ∙മെൽബണിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളായ മോർ ഗീവർഗ്ഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാൾ നടത്തി. ഏപ്രിൽ 28 ഞായറാഴ്ച വി. കുർബാനാനന്തരം കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. 

feast-in-melbourne-st-george-jacobite-syrian-church

പ്രധാന പെരുന്നാൾ ദിനങ്ങളായ മേയ് 4, 5 ശനി ഞായർ ദിനങ്ങളിൽ ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം വചനശുശ്രൂഷയും മോർ ഗീവർഗ്ഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും നടത്തപ്പെട്ടു. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയ ചെണ്ടമേളത്തോടെയുള്ള വർണ്ണാഭമായ പ്രദക്ഷിണവും കരിമരുന്നു പ്രയോഗത്തിനും ശേഷം സ്‌നേഹവിരുന്നും നൽകി. 

feast-in-melbourne-st-george-jacobite-syrian-church-2

മേയ് 5 ഞായറാഴ്ച റവ. ഫാ. വർഗീസ് പാലയിലിന്റെ മുഖ്യ കാർമികത്വത്തിൽ, റവ. ഫാ. എൽദോ വലിയപറമ്പിൽ, റവ. ഫാ. ഡോ. ഡെന്നിസ് കൊളശ്ശേരിൽ എന്നിവർ സഹ ശുശ്രൂഷകരായി വി. മൂന്നിന്മേൽ കുർബാനയും വിവിധ മേഘലകളിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും മഹാലേലവും നാടന്‍ വിഭവങ്ങളോടുകൂടിയ നേർച്ചവിളമ്പും നടത്തപ്പെട്ടു. വൈകുന്നേരം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിച്ചു. 

feast-in-melbourne-st-george-jacobite-syrian-church-4

പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. ബിജോ വർഗ്ഗീസ്, സെക്രട്ടറി എബ്രഹാം കൊളശ്ശേരിൽ, ട്രഷറർ ബിജു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com