ADVERTISEMENT

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലിനും കഴിഞ്ഞ 15 വർഷമായി മെൽബൺ അതിരൂപതക്ക് വേണ്ടി സേവനം ചെയ്ത് നാട്ടിലേക്ക് മേയ് 3 ന് തിരിച്ചു പോയ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് മെൽബണിലെ ക്നാനായ മക്കൾ ചേർന്ന് അതിഗംഭീരമായ യാത്രയയപ്പു നൽകി.

ഏപ്രിൽ 28 ഞായറാഴ്ച സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ സെന്റ് ആഗ്നസ് ചർച്ചിൽ അദ്ദേഹത്തിന് യാത്രയയപ്പു നൽകുകയും നിരവധി വൈദികരും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു ഇടവകകളിലെ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം കഴിഞ്ഞ 15 വർഷമായി മെൽബൺ രൂപതക്കും ക്നാനായ സമുദായത്തിനും ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ വേദിയിൽ സംസാരിച്ച ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, മുൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, കൈക്കാരൻ ഷിനു ജോൺ, മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് സോളമൻ പാലക്കാട്ട്, മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ലിസ്സി കുന്നംപടവിൽ, കെ.സി.വൈ.എൽ പ്രസിഡന്റ് സ്റ്റെബിൻ ഒക്കാട്ട്, മിഷൻ ലീഗ് ലീഡേഴ്‌സ് അലീന കുരിയൻ, ആഞ്ചലോ ജോസ് എന്നിവർ ഓർമ്മിപ്പിച്ചു. 

സെന്റ് സ്റ്റീഫൻ ക്നാനായ പാരിഷ്, ന്യൂയോർക്ക് വികാരി ഫാ. ജോസ് തറക്കൽ ചടങ്ങിൽ പങ്കെടുത്ത്‌ സംസാരിക്കുകയും ചെയ്തു.  കൈക്കാരൻ ആന്റണി പ്ലാക്കൂട്ടത്തിൽ നന്ദി അറിയിച്ചു. മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാർച്ചിൽ സ്റ്റീഫനാച്ചന് യാത്രയയപ്പ് നൽകിയിരുന്നു.

2004 ൽ ഓസ്‌ട്രേലിയയിൽ സെന്റ് ആൻഡ്രൂസ് ചർച് ക്ലാരിൻഡായിൽ സേവനം തുടങ്ങിയ അദ്ദേഹം പിന്നീട്  ഔർ ലേഡി ചർച് മൈഡ്സ്റ്റൺ, ജീലോങ് , ഹീൽസ് വില്ലെ, സെന്റ് മാത്യൂസ് ചർച് ഫൗക്നർ, സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റൺ, സെന്റ് ആഗ്നസ് ചർച്, ഹയത് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനിടയിൽ അദ്ദേഹത്തെ 2013 ൽ മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലിൻ എന്ന അധിക ചുമതല നൽകി ഡെന്നിസ് ഹാർട്ട് പിതാവ് നിയമിച്ചു. 

പിന്നീടങ്ങോട്ടുള്ള സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. കൂടാരയോഗങ്ങളും ഭക്ത സംഘടനകളും സ്ഥാപിച്ചു മിഷനെ അതിശക്തമാക്കി. ഒരു ഇടവകയ്ക്ക് വേണ്ട എല്ലാ സംവിധാനാവും ഒരുക്കിയിട്ടാണ് അദ്ദേഹം 2016 ൽ ചാപ്ലിൻ സ്ഥാനം ഫാ.തോമസ് കുമ്പുക്കലിന് കൈമാറുന്നത്. മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ ഉള്ളിടത്തോളം കാലം ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ഓസ്‌ട്രേലിയയിൽ എന്നും ഓർമ്മിക്കപ്പെടും. മിഷനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തിരിച്ചുപോകൽ ഒരു തീരാനഷ്ടമാണ്. 

വിശുദ്ധ ജോൺ നെപുംസ്യാനോസിന്റെ നാമധേയത്തിലുള്ള കുമരകം ഇടവകയിലേക്ക് നിയമിതനായ അദ്ദേഹത്തിന് യാത്രയയപ്പ് നല്കാൻ നിരവധി പേരാണ് മെൽബൺ എയർപോർട്ടിലും എത്തിയത്. ഒരിക്കൽ കൂടി അദ്ദേഹം  മെൽബൺ ക്നാനായ മക്കൾക്ക് വേണ്ടി ചെയ്ത സ്തുത്യർഹമായ സേവനത്തിന് നന്ദിയറിയിക്കുകയും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com