ADVERTISEMENT

മെല്‍ബൺ∙ സെന്‍റ്.തോമസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ധനശേഖരണത്തിനു വേണ്ടി സംഘടിപ്പിക്കുന്ന സംഗീത-നൃത്ത-ഹാസ്യ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മേയ്‌18 ശനിയാഴ്ച വൈകിട്ട് ആറിന് ബ്രേബ്രൂക്ക് കാത്തലിക് കോളേജ് ഓഡിറ്റോറിയത്തിലാണ് (CAROLIN CHISHOLM CATHOLIC  COLLEGE,QUIN AUDIRORIUM, 204, CHURCH HILL AVE, BRAY BROOK, VIC-3019) ‘വേവ്സ് ഇന്‍ ഓസ്ട്രേലിയ-2019’ സംഗീത-നൃത്ത-ഹാസ്യപരിപാടി നടക്കുന്നത്.

മലയാള സംഗീത പ്രേമികളുടെ ഹരമായി മാറിയിട്ടുള്ള സൈനോര ഫിലിപ്പ് നേതൃത്വം നല്‍കുന്ന പരിപാടി കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെല്‍ബണ്‍ സെന്‍റ്.തോമസ്‌ യാക്കോബായ പള്ളി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിക്ക് ജനങ്ങളുടെ ആവേശപൂര്‍വമായ സഹകരണം ലഭിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. 

വിവരങ്ങള്‍ക്ക്-0469729812, 0432419387, 0469660919.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com