ADVERTISEMENT

മെൽബൺ ∙ ചുരുങ്ങിയ കാലം കൊണ്ട് ഓസ്ട്രേലിയായിലെ ബ്രിസ്ബേനിൽ തുടക്കം കുറിച്ച ഓറിയോൺ ടൂർസ്സ് ആന്റ് ട്രാവൽസ്സിന്റെ മെൽബൺ ഓഫിസിന്റെ ഉദ്ഘാടനം വർണ്ണ ശബളമായ ചടങ്ങിൽ മെൽബണിലെ വിറ്റൽസ്സി കൗൺസിലിന്റെ ഡപ്യൂട്ടി മേയർ ടോം ജോസഫ് നിർവഹിച്ചു.

ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ഓറിയോൺ ടൂർസ്സ് ആന്റ് ട്രാവൽസിന്റെ ഡയറക്ടർ ഷിയാൻസ് എബ്രഹാം സ്വാഗതം ആശംസിച്ചു.

orion-tours-3

ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. ജോസ്സി കിഴക്കെത്തലക്കൽ, ഫാ. ജംയിസ്സ് അരിച്ചിറ, ഫാ. വർഗീസ് കുരിശിങ്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മെൽബണിലെ വിവിധ മലയാളി സംഘടനാ നേതാക്കന്മാരായ തോംസൺ സൈമൺ(ഡബ്ല്യുഎംഎ പ്രസിഡന്റ്), ഡെന്നി തോമസ് (എൻഎംസിസി പ്രസിഡന്റ്), ജോസ് സെബാസ്റ്റ്യൻ (എന്റെ കേരളം പ്രസിഡന്റ്), സജി കുന്നംപുറം (ക്നാനായ കാത്തലിക് കോൺഗ്രസ്  ഓഫ് വിക്ടോറിയ പ്രസിഡന്റ്), റെജി പാറയ്ക്കൽ (പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ പ്രസിഡന്റ്), ഷിനോയി മഞ്ഞാങ്കൽ (ഓഐസിസി സെക്രട്ടറി), ജോസഫ് ഷൈജൻ (നവോദയ വിക്ടോറിയ) എന്നിവർ ആംശസകൾ നേർന്നു. 

ഓറിയോൺ ടൂർസ്സ് ആന്റ് ട്രാവൽസ്സിന്റെ മെൽബണിലെ ഡയറക്ടർ സുനു സൈമൺ ഏവർക്കും  കൃതജ്ഞത അർപ്പിച്ചു. ഫാ. വർഗീസ് കുരിശിങ്കൽ ആദ്യ ടിക്കറ്റിന്റെ വിൽപ്പന ഉഴവൂർ സംഗമത്തിന്റെ കോർഡിനേറ്റർ രാജു സ്റ്റീഫന് നൽകികൊണ്ട് നിർവഹിച്ചു. മെൽബണിലെ സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ, സമുദായ സംഘടനകളിൽ പ്രവർത്തിച്ച് മലയാളികൾക്ക് സുപരിചിതനായ സുനു സൈമൺ ആണ് ഓറിയോൺ ടൂർസ്സ് ആന്റ് ട്രാവൽസ്സിന്റെ മെൽബണിലെ ഓഫിസിന്റെ അമരക്കാരൻ. 

ഉദ്ഘാടന ദിവസം മുതൽ നവംബർ 30 വരെ ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് നറുക്ക് എടുത്ത് കിട്ടുന്ന ആൾക്ക് മെൽബണിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ഫ്രീയായി കൊടുക്കുന്നതിനും ഓറിയോൺ ട്രാവൽസ് പദ്ധതി ഇട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മെൽബണിലെ മലയാളികളോടൊപ്പം  ഓറിയോൺ ടൂർസ്സ് ആന്റ് ട്രാവൽസ്സിന്റെ ഡയറക്ടർമാരായ ജിൻസ് സിറിയക്ക്, സിജു മാത്യു എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com