ADVERTISEMENT

ജനീവ∙ ആഗോള മത്സരക്ഷമതാ റാങ്കിങ്ങില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒരു പടി കയറി നാലാം സ്ഥാനത്തെത്തി. ഐഎംഡി ബിസിനസ് സ്കൂളാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച, സ്വിസ് ഫ്രാങ്കിന്‍റെ സ്ഥിരത, ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് റാങ്കിങ് മെച്ചപ്പെടാന്‍ കാരണമെന്ന് ഐഎംഡി വിശദീകരിക്കുന്നു.

യൂണിവേഴ്സിറ്റി, മാനേജ്മെന്‍റ് വിദ്യാഭ്യാസങ്ങളുടെ കാര്യത്തില്‍ സ്വിറ്റ്സര്‍ലൻഡിന് ഒന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസുകള്‍, ജീവിത നിലവാരം എന്നിവയുടെ കാര്യത്തിലും മുന്നില്‍ തന്നെ.

പട്ടികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. 2010നു ശേഷം ആദ്യമായാണ് അവര്‍ ഈ സ്ഥാനം നേടുന്നത്. യുഎസിന് ഇക്കുറി ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മൂന്നാമതായി. ഹോങ്കോങ്ങാണ് രണ്ടാം സ്ഥാനത്ത്. യുഎഇ, നെതര്‍ലാന്‍ഡ്സ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഖത്തര്‍ എന്നിവയാണ് അഞ്ച് മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com