ADVERTISEMENT

കെയിന്‍സ്∙ സെന്‍റ് തോമസ് സിറോ മലബാര്‍ കെയിന്‍സ് മിഷന്‍ ദുക്റാന തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. തിരുന്നാള്‍ ദിനത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

cairns-church-feast-5

മിഷന്‍ ചാപ്ലയിന്‍ ഫാദര്‍ സാജു തേക്കാനത്ത്, ഫാദര്‍ ജോബി പന്തലാനിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് മുത്തുക്കുടകളുടെയും വര്‍ണ്ണക്കൊടികളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തില്‍ എല്ലാവരും ഭക്തിനിര്‍ഭരമായി പങ്കെടുത്തു. 

cairns-church-feast-6

പ്രദക്ഷിണത്തിനു ശേഷം അടുത്ത വര്‍ഷത്തേക്കുള്ള തിരുന്നാള്‍ പ്രസുദേന്തി വാഴ്ചയും നടന്നു. വിഭവസമൃദ്ധമായ സ്നേഹവിരുന്നും സംഗീത നിശയോടും കൂടി ഈ വര്‍ഷത്തെ തിരുന്നാളാഘോഷങ്ങള്‍ സമാപിച്ചു. സിറോ മലബാര്‍ സഭാഗംങ്ങളെ കൂടാതെ കെയിന്‍സിലെ നിരവധി മലയാളികളും തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com