ADVERTISEMENT

ക്വാലാലംപൂർ∙ മുസ്‌ലിം ലീഗ് അനുഭാവ സംഘടനയായ കെഎംസിസിയുടെ ദേശീയ കമ്മിറ്റി രൂപീകരണ സമ്മേളനം ഓഗസ്റ്റ്‌ 6ന് വൈകിട്ട് ഏഴു മണിക്ക് ജോഹോറിലെ ഡെങ്കാ ബേ കൺവൻഷൻ സെന്ററിൽ നടക്കുമെന്നു മലേഷ്യയിലെ സ്വാഗത കമ്മിറ്റി കൺവീനർ ഷാഹുൽ ഹമീദ് അറിയിച്ചു.  

 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി,  ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൾ വഹാബ്, മുസ്‌ലിം ലീഗ് കേരളാ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കേരളാ ലോയേഴ്സ് യൂണിയൻ സംസ്ഥാന അഡ്വൈസർ ഫൈസൽ ബാബു, ഡോ:പുത്തൂർ റഹ്‌മാൻ, മലേഷ്യയിലെ വ്യവസായ പ്രമുഖൻ ദത്തോ ഹാജി എം.ടി.പി ഷാഹുൽ ഹമീദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഗായകൻ നവാസ് പാലേരി ഒരുക്കുന്ന പാടിപ്പറയാം എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com