ADVERTISEMENT

മെല്‍ബണ്‍∙ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപത വൈദിക സമിതിയുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്‍റെയും യോഗങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വരെ മെല്‍ബണില്‍ വച്ച് നടക്കും. ഓഗസ്റ്റ് ഒന്നിന് രണ്ടു മണിക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ വൈദിക സമിതിക്ക് തുടക്കം കുറിക്കും. രൂപതയില്‍ സേവനം ചെയ്യുന്ന 25 വൈദികരും ബിഷപ്പ് ബോസ്കോ പുത്തൂരിനൊപ്പം യോഗത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 2 രാവിലെ 10 മണിക്ക് ദിവ്യബലിയോടെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആരംഭിക്കും. അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായി പങ്കുചേരും. ഓസ്ട്രേലിയായിലെ കത്തോലിക്കാ സഭയില്‍ ആരംഭിച്ചിരിക്കുന്ന പ്ലീനറി കൗണ്‍സിലിലെ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി കോളിന്‍സ് ആമുഖ പ്രഭാഷണം നൽകും.

വിവിധ വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രൂപതാ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപതാ ചാന്‍സലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പള്ളില്‍, രൂപതാ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡയറക്ടര്‍ ലിസി ട്രീസ, സേഫ്ഗാര്‍ഡിങ്ങ് കോഓര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, യൂത്ത് അപ്പസ്റ്റൊലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍ ആന്‍റണി ജോസഫ്, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നൽകും.

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയില്‍ അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയാറാക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് ഈ വര്‍ഷത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രാമുഖ്യം നൽകുന്നത്. 

രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി വൈദികരും അത്മായപ്രതിനിധികളും ഉള്‍പ്പെടെ 60 അംഗങ്ങളാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.ശനിയാഴ്ച ഉച്ചയോടു കൂടി സമ്മേളനം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com