ADVERTISEMENT

മെൽബൺ∙ പെർത്ത് മലയാളികളുടെ കൂട്ടായ്മയായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പൂമാ) ആറു വർഷമായി തുടരുന്ന സാമൂഹ്യപ്രതിബദ്ധത സംഘടനയെ വ്യത്യസ്തമാക്കുന്നു. നാട്ടിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതടക്കമുള്ള ജീവകാരുണ്യ പ്രവർത്തനത്തിന് പൂമ സഹായ ഹസ്തമാകുന്നു.

ഈ വർഷത്തെ കാരുണ്യസ്പർശം എന്ന കലാസന്ധ്യ വിജയമായപ്പോൾ ആ പരിപാടിയിൽ നിന്നും ലഭ്യമായ വരുമാനം രോഗികളും നിരാലംബരുമായവർക്ക് നൽകുകയാണ്. തിരഞ്ഞെടുത്ത അപേക്ഷകരിൽ 13 പേർക്ക് അൻപതിനായിരം രൂപ വീതവും ബാക്കിയുള്ളവർക്ക് ഇരുപത്തിഅയ്യായിരം രൂപ വീതവും നൽകും.

ഈ വർഷത്തെ ഫണ്ട് വിതരണം പാലായിൽ വച്ച് പൂമ പ്രസിഡന്റ് റ്റോജോ തോമസിന്റെ അധ്യക്ഷതയിൽ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഎം ജില്ലാ കമ്മറ്റിയംഗം ലാലിച്ചൻ ജോർജ്, ഫിലിപ്പ് കുഴികുളം (ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ്), അഡ്വ.  ബിനു പുളിക്കക്കണ്ടം, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് (മുൻസിപ്പൽ കൗൺസിലർ), പി. എം. മാത്യു മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ, ആന്റോ മണവാളൻ പൂമ മുൻ വൈസ് പ്രസിഡന്റ്, ജോസുകുട്ടി പൂവേലി, ബിജു പാതിരാമല എന്നിവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com