ADVERTISEMENT

ബ്രിസ്ബേൻ∙ ഓസ്ട്രേലിയയിലെ സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ ആദ്യത്തെ സ്ത്രീ കൂട്ടായ്മ് യായ 'ധ്വനി' ഇരുനൂറിലധികം വനിതകളെ അണിനിരത്തി ബ്രിസ്ബേനിൽ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31ന് രാവിലെ 9 ന് ബ്രിസ്ബേൻ സൗത്ത് ഇസ്‌ലാമിക് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന തിരുവാതിരയോടനുബന്ധിച്ചു സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

ഇന്ത്യൻ ശാസ്ത്രീയ നൃത്ത നൃത്തങ്ങള്‍, ഓണപ്ട്ടുപാകള്‍, ഗാനമേള തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, വിവിധ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഓണാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലം :ഇസ്‌ലാമിക് കോളജ്, 724 ബ്ലെൻഡർ റോഡ്, ഡുറാക്ക്‌, ക്യുഎൻസ്ലാൻഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com