sections
MORE

മാവിന്റെ ഓണാഘോഷം സെപ്റ്റംബർ 8ന്

mav-onam
SHARE

മെൽബൺ∙1976-ൽ സ്ഥാപിതമായ മെൽബണിലെ ആദ്യത്തെ മലയാളീ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ 43-ാം ഓണാഘോഷം സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10 മണി മുതൽ സ്പ്രിംഗ് വേൽ ടൗൺ ഹാളിൽ (397, Springvale Road, Springvale) വിവിധ പരിപാടികളോടെ അരങ്ങേറും.

കേരളത്തിൽ നിന്നുള്ള ലോക പ്രശസ്തനായ ഗിന്നസ് റിക്കാർഡിന് ഉടമയായ രണ്ടു കൈകളും ഉപയോഗിച്ച് ചിത്രം വരക്കുന്ന വരവേഗ രാജാവ് ( Speed Cartoonist) അഡ്വ.ജിതേഷ് ജി മുഖ്യാതിഥി ആയിരിക്കും. അദ്ദേഹത്തിന്റെ 'വരയരങ്ങ് ' എന്ന വ്യത്യസ്തതയാർന്ന മെഗാഷോയാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരു പ്രധാന ആകർഷണം.

മെൽബൺ മലയാളികൾക്കുള്ള ഓണ സമ്മാനമായി ഒരുക്കിയിരിക്കുന്ന ഈ 'വരവേഗ വിസ്മയം ' ഒരു പുതിയ അനുഭവതലത്തിൽ കാണികൾക്ക് ആസ്വാദ്യത നൽകുന്നതായിരിക്കും.

അത്തപൂക്കളം, വടംവലി മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നെള്ളത്ത്, ഗവമെന്റ് , ജനപ്രതിനിധികളുടെ സാന്നിദ്ധ്യം, തിരുവാതിര, മാർഗ്ഗംകളി, വിവിധ ഡാൻസ് സ്കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാംസ്‌, മികച്ച വിവിധ ഗായകരുടെ ആലാപനങ്ങൾ, മറ്റു് കലാപരിപാടികൾ ഉണ്ടായിരിക്കും.

മെൽബണിലെ പ്രശസ്ത മലയാളീ ചിത്രകാരൻ സേതുനാഥു് പ്രഭാകറിനെ സ്റ്റേജിൽ ആദരിക്കുന്നതായിരിക്കും. ബാഡ്മിന്റൺ, ഡോ.രാമൻ മാരാർ മെമ്മോറിയൽഫുട്ബോൾ ടൂർണ്ണമെന്റ്, വടംവലി മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിക്കും.

Peoples choice credit union, Bendigo Bank, Ethan Homes, S B I Bank Paul ' s Travel എന്നീ പ്രധാന സ്പോൺസർമാരേയും പിന്താങ്ങിയിട്ടുള്ള മറ്റെല്ലാ സ്പോൺസർമാരേയും മെമന്റോ നൽകി ആദരിക്കുന്നതാണ്.

ആദ്യകാല മലയാളികളാൽ 43 വർഷം മുൻമ്പു് മലയാള മഹിമ മഹോന്നതമാക്കിസ്ഥാപിതമായ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ മഹാ മഹോത്സവമായ ഓണം 2019-ലേക്ക് എല്ലാ മലയാളി കുടുംബങ്ങളേയും മറ്റ് അഭ്യൂദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ടിക്കറ്റുകൾ (മുതിർന്നവർ - $-20, കുട്ടികൾ - $ - 10 ( under 6-free) ഓണ ദിവസം കൗണ്ടറിൽ നിന്നും, Try Booking ( http://www.trybooking.com/534147

https://www.trybooking .com/BEKED) വഴിയും ടിക്കറ്റ് ലഭിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA