ADVERTISEMENT

ക്വാലലംപൂർ∙ മലേഷ്യയുടെ തലസ്ഥാനത്ത് മുസ്‌ലിം ലീഗിന്റെ അനുഭാവ സംഘടനയായ കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. സെപ്റ്റംബർ രണ്ടിന് എബിസി കൺവെൻഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെഎംസിസി മലേഷ്യയുടെ ദേശീയ അധ്യക്ഷൻ കെ.പി.നാസർ ഹാജി ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഉപദേശക സമിതിയിലേക്ക് ദാത്തോ രാജൻ മേനോൻ, ഡോക്ടർ സയ്യിദ് അൽ കാസിമി, ഇബ്രാഹിം ബിൻ മുഹമ്മദ്‌, അബ്ദുൾ സലാം എന്നിവരെയും പ്രസിഡന്റായി ഹനീഫ ബിസ്മില്ലയെയും തിരഞ്ഞെടുത്തു. സാദത്ത് അൻവർ, നൗഷാദ് വൈലത്തൂർ, അബ്ദുൾ കരീം എന്നിവർ വൈസ് പ്രഡിഡന്റുമാരാണ്. കെ.പി.ഷീജു വെള്ളിമാട്കുന്നാണ് ജനറൽ സെക്രട്ടറി. ഫാറൂഖ് അബ്ദുള്ള, മുനീർ ഷാ, ഒ.കെ. അഷ്‌റഫ്‌ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായിരിക്കും. എൻ.കെ.ഐ. ഹനീഫ ആണ് ട്രഷറർ.  

നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ പുത്തിലത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. നാസർ ഹാജി അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം.എസ്. ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com