ADVERTISEMENT

സിഡ്നി∙ സിഡ്നിയിലെ ആര്‍ട്ട് കലക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മരമീടന്‍ മലയാള നാടകം  28 ന്‌ അരങ്ങിലെത്തും . നാടക രചയിതാവും സം വിധായകനുമായ ശശിധരന്‍ നടുവില്‍ സം വിധാനം നിര്‍വ്വഹിക്കുന്ന നാടകത്തില്‍ സിഡ്നിയിലെ മലയാളി അഭിനേതാക്കളാണ്‌ വേഷമിടുന്നത്. രാജ് മോഹന്‍ നീലേശ്വരം രചിച്ച മരമീടന്‍ , കന്നഡ നാടകമായ മരണക്കളി , ആനന്ദിന്റെ ഗോവര്‍ ദ്ധനന്റെ  യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയാണ്‌ തയാറാക്കിയിട്ടുള്ളത്. 

 

marameedan2

നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കപ്പെടുന്ന നാടകം സമകാലീന ലോകത്തിലെ ഭരണകൂടങ്ങളുടേയും അധികാര ലോകത്തിന്റേയും മൂഢന്യായങ്ങളുടെ കഥയാണ്‌ പറയുന്നത്.

 

എമി റോയ്, ലിബിന്‍ ടോം , ലജി രാജ്, ബിനു ജോസഫ്, ഡിനാസ്അനുമോദ്, റിതോയ് പോള്‍ , സുരേഷ് മാത്ത്യു, അഭിലാഷ്, ഹരിലാല്‍ വാമദേവന്‍ , അവിനാഷ്, ഡലിഷ് ജോയ്, മിനി വിന്‍സന്റ് , ശ്രീജിത്ത് ജയദേവന്‍ , കെ.പി.ജോസ്, എന്നിവര്‍  വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നു. സുരേഷ് കുട്ടിച്ചന്‍ ,വിമല്‍ വിനോദന്‍ , സജയ് സാജ്, ജേക്കബ് തോമസ്, എന്നിവരാണ്‌ സം ഗീത സംഘത്തിലെ അം ഗങ്ങള്‍ .

  

സിഡ്നി-ലിവര്‍ പൂളിലെ കസ്യൂല പവര്‍ ഹൗസ് ആര്‍ട്ട് സെന്ററില്‍ (CASULA POWER HOUSE ART CENTRE) 28 ന്‌ വൈകുന്നേരം ആറിനാണു നാടക അവതരണം . ടിക്കറ്റുകള്‍ ക്ക് ബന്ധപ്പെടുക: കെ.പി.ജോസ് : 0419306202 ബാബു സെബാസ്റ്റ്യന്‍: 0422197328  ജേക്കബ് തോമസ്: 0403675382 അജി ടി.ജി: 0401752287 റോയ് വര്‍ ഗീസ്: 0405273024 സന്തോഷ് ജോസഫ് : 0469897295.  ഓണ്‍ ലൈന്‍ ടിക്കറ്റ് : 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com