ADVERTISEMENT

ക്വാലലംപൂർ ∙ മലേഷ്യയിലെ ജോഹോറിലുള്ള മലയാളികളുടെ കൂട്ടായ്മയായ ജെ.എം.കെ യുടെ ഓണാഘോഷം ഗംഭീരമായി. മലേഷ്യയിലെ വിവിധ മേഖലകളിൽ നിന്നും കേരള വേഷത്തിലെത്തിയ മലയാളികൾ വർണാഭമായ പൂക്കളം തീർത്താണ് ആഘോഷത്തിന് തുടക്കമിട്ടത്. 

ഞായറാഴ്ച രാവിലെ ഒൻപതരയോടുകൂടി ജോഹോറിലെ ജൂബിലി ഇൻഡാൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിന് മലേഷ്യ-സിംഗപ്പൂർ പ്രവിശ്യയിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ വംശജനുമായ ദത്തോ നാഗേന്ദ്രൻ ഹരികൃഷ്ണൻ തിരി തെളിയിച്ചു. 

ടിക് ടോക്ക് ഫെയിമുകളായ അമ്മാമ്മയും കൊച്ചുമോനും നാട്ടിൽ നിന്നുള്ള മുഖ്യാതിഥികളായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ 'ക്രിക്കറ്റ്' എന്ന അവരുടെ ചെറിയ സ്കിറ്റ് അവതരിപ്പിച്ചു കൊണ്ടവർമലേഷ്യൻ മലയാളികളുടെ മനം കവർന്നു.

johor-onam-2

സിംഗപ്പൂരിലെ മലയാളികളുടെ നാടൻ പാട്ട് ട്രൂപ്പായ ജാങ്കോസ് അവതരിപ്പിച്ച നാടൻ പാട്ടും പിന്നണി ഗായകൻ രാജീവ്‌ കാക്കഞ്ചേരിയുടെ ഗാനസന്ധ്യയും ശ്രദ്ധയാകർഷിച്ചു. നാട്ടിൽ നിന്നുമെത്തിയ പാചകവിദഗ്ധർ തയാറാക്കിയ പതിനെട്ട് വിഭവങ്ങളടങ്ങിയ ഓണസദ്യ ഗംഭീരമായി. ജെ.എം.കെ അംഗങ്ങളുടെ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും, സ്പെഷ്യൽ ചെണ്ടമേളവും ഓണപ്പരിപാടിക്ക് പകിട്ടേകി. ഓണാഘോഷത്തിന് നർമ്മം പകർന്ന വടം വലി മത്സരത്തിൽ വിന്നേഴ്സ്‌ സ്‌കോട്ട്മുക്ക് ജേതാക്കളായി.

സമാപന സമ്മേളനത്തോടനുബന്ധിച്ച് ലക്കി ഡ്രോയും സംഘടിപ്പിച്ചിരുന്നു. പ്രവാസി മലയാളികളടങ്ങുന്ന വിവിധ സംഘടനാ പ്രതിനിധികളും മലേഷ്യൻ മലയാളികളുമടക്കം  നാനൂറിലധികം പേരാണ് ജെ.എം.കെ യുടെ ഓണാഘോഷത്തിനെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com