ADVERTISEMENT

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അങ്കമാലിയിലേയും  സമീപ പ്രദേശങ്ങളിലേയും പ്രവാസി മലയാളികളുടെ കൂട്ടായ്മയായ അങ്കമാലി അയൽക്കൂട്ടത്തിന്റെ 2018– 2019 വർഷത്തെ ജനറൽ ബോഡി യോഗം ബ്രിസ്ബേൻ ക്യാപ്റ്റൻ ബുർക്ക് പാർക്കിൽ നടന്നു. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വാർഷിക ആഘോഷം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

നിർവ്വാഹക സമിതി അംഗങ്ങളായി സാജു പോൾ (ജനറൽ കൺവീനർ), സ്വരാജ് മാണിക്കത്താൻ, ഷാജി തേയ്ക്കാനത്ത്, ജോയ് മൂലൻ, സെൻസി കൂരൻ (കൺവീനർമാർ) എന്നിവരേയും തെരഞ്ഞെടുത്തു. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം  വഹിക്കുന്നതിനായി ജോളി കരുമത്തി, തങ്കച്ചൻ തോമസ്, തോമസ് കാച്ചപ്പിള്ളി, പോൾ അച്ചിനിമാടൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com