ADVERTISEMENT

മെൽബൺ∙  ഓസ്ട്രേലിയൻ മലയാളികളുടെ ഞരമ്പുകളിൽ അടുത്തകാലത്തായി ഒരു വികാരമായി മാറിയ വടംവലി മത്സര ങ്ങളിൽ നിരവധി ടീമിനെ പരിശീലിപ്പിച്ച് ഉന്നത വിജയ കിരീടം അണിയിച്ച ടോം പഴയമ്പള്ളി ഓസ്ട്രേലിയയിലെ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുത്തു. മെൽബണിൽ നിന്നും രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്തു ചെല്ലുന്ന ചെറു പട്ടണമായ ബെൻഡിഗോ മലയാളികൾക്കിടയിൽ തരംഗമായി മാറിയ റോയൽ ചാലഞ്ചേഴ്സിന്റെ കഴിഞ്ഞ നാലു വർഷമായി പരിശീലകൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ബെൻഡിഗോയിൽ നടന്ന ഇന്റർനാഷണൽ വടംവലി മത്സരത്തിൽ ന്യൂസിലാൻഡ് ടീമിനെപ്പോലും മലർത്തിയടിച്ച് ബെൻഡിഗോ റോയൽ ചാലഞ്ചേഴ്സ് ടീം രണ്ടാം സ്ഥാനത്ത് മുത്തം ഇട്ടു. മെൽബണിലെ നമ്പർ വൺ ടീം വി–സ്റ്റാർ ടീമിനോട് രണ്ടാംസ്ഥാനം കൊണ്ട് ഇത്തവണ തൃപ്തിപ്പെടേണ്ടി വന്നു. 

tom-pazhayappallil-tug-of-war-gif

 

ഓസ്ട്രേലിയയി ലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വടംവലി മത്സരങ്ങ ളിൽ എല്ലാം മികച്ച വിജയം കൈവരിക്കാൻ ബെൻഡിഗോ റോയൽ ചാലഞ്ചേഴ്സ് കഴിഞ്ഞത് ടോം പഴയമ്പള്ളിയുടെ മികച്ച പരിശീലനം കൊണ്ടാണ്. മെൽബണിലും, ബെൻഡി ഗോയിലും നടന്ന വാശിയേറി വടംവലി മത്സരങ്ങളിൽ വിജയിച്ചത് കാസ്റ്റർ  നേതൃത്വം കൊടുത്ത വി–സ്റ്റാർ ക്ലബ്ബ് ആയിരുന്നു. ബെൻഡിഗോ റോയൽ ചാലഞ്ചേഴ്സിന്റെ പരിശീലകൻ ആകുന്നതിന് മുൻപ് അഡിൈലഡ് സൂപ്പർ കിങ്സിന്റേയും കാസ അഡിലൈഡിന്റേയും മുഖ്യപരിശീലകന്‍ ആയിരുന്നു ടോം പഴയമ്പള്ളി. കേരളത്തിലെ പ്രശസ്തമായ വടംവലി ടീമിനോടൊപ്പം പ്രവർത്തിച്ച് വിവിധ ടീമിന്റെ പരിശീലകൻ  ആയിട്ടാണ് ടോം പഴയമ്പള്ളി ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. 

 

ബെൻഡിഗോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെൻഡിഗോയിൽ നടന്ന ഇന്റർനാഷണൽ വടംവലി മത്സരത്തിൽ ആണ് ടോം പഴയമ്പള്ളിയെ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുത്തത്. ബെൻഡിഗോ മലയാളികളെ ചെണ്ടമേളം പഠിപ്പിച്ച് അരങ്ങത്ത് എത്തിച്ചതും പരിശീലകൻ ആയിരുന്ന ടോം പഴയമ്പള്ളിയുടെ നേട്ടങ്ങളിൽ ഒന്നാണ്. ബെൻഡിഗോ പബ്ലിക് ഹോസ്പിറ്റലിൽ സൈക്യാട്രി നഴ്സ് ആയി ജോലി ചെയ്യുന്ന ടോം പഴയമ്പള്ളി, സഹധർമ്മി ണി ജോയിസ്സിയോടും മകൻ എഫ്രേംമിനോടൊപ്പം ബെൻഡി ഗോയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിലെ പാല ചെറുകര പള്ളി ഇടവകാംഗം ആണ് ടോം പഴയമ്പള്ളി.

ജോസ്. കെ. മാണി. എം.പിയുടെ പേഴ്സണൽ സ്റ്റാഫ് ആയി കേരളത്തിൽ പ്രവർത്തിച്ചിരുന്നു. വടംവലി ഒരു പാഷന്‍ ആയി തിരഞ്ഞെടുത്തിരിക്കുന്ന ടോം പഴയമ്പള്ളി അടുത്ത വർഷം  യുഎസ്എയിൽ ഷിക്കാഗോ സോഷ്യൽ ക്ലാസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർനാഷനൽ വടംവലി മത്സരത്തിൽ ടീമിന് പരിശീലിപ്പിക്കാനുള്ള തയാറെടുപ്പിൽ ഇപ്പോൾ ലക്ഷ്യമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com