ക്വാലലംപുർ ∙ മലേഷ്യയിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി മലയാളി സംഘടനയായ പ്രവാസി മലയാളി അസോസിയേഷന് ഇനിമുതൽ വനിതാ സാരഥികളും. മലേഷ്യയിലെ പ്രവാസി വനിതകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സുതാര്യമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ടാണ് പിഎംഎ പുതുതായി മലേഷ്യാ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ വിങ്ങിനു രൂപം നൽകിയത്. വൈകാതെ തന്നെ സ്റ്റേറ്റ് തലത്തിലും കമ്മിറ്റികൾ രൂപീകരിച്ച് കൂടുതൽ വനിതാ പ്രവാസികളെ ഉൾപ്പെടുത്തി കൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റംലാബീവി, റംലാ ഷരീബ് എന്നിവരാണ് പ്രഥമ വനിതാ വിങ്ങിന്റെ അഡ്വൈസർമാർ. നസീറ ഫൈസൽ ചെയർപേഴ്‌സനും, റഷീന റജിമാൻ സെക്രട്ടറിയും, അഞ്ജു സൗമ്യ കുമാർ ട്രഷററുമാണ്. ഷെറീന, ഷബ്‌ന എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. ആയിഷാത്ത്, ഷെർമിൻ എന്നിവർ ജോയിൻ സെക്രട്ടറിമാരും നുജൂബ അസിസ്റ്റന്റ് ട്രഷററുമാണ്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന മലേഷ്യയിലെ ഏക പ്രവാസി സംഘടന കൂടിയാണ് പിഎംഎ.