ADVERTISEMENT

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രിസ്ബേൻ മലയാളി അസോസിയേഷൻ (ബിഎംഎ) രൂപീകൃതമായിട്ട് 2021–ൽ ഒരു ദശകം പിന്നിടും. ഇതോടനുബന്ധിച്ച് ബിഎംഎ പുറത്തിറക്കുന്ന സ്മരണികയായ ജാലകം–ത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് കെ. മാത്യു നിർവഹിച്ചു. ബ്രിസ്ബേൻ റിഡ്ജ് ഹിൽസ് യുണെറ്റഡ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി ബിഎംഎ കുടുംബാംഗങ്ങൾ പങ്കെടുത്തു.

പ്രസിഡന്റ് മനോജ് ജോർജ്, സെക്രട്ടറി പോൾ പുതുപ്പിള്ളിൽ സ്മരണിക എഡിറ്റർ അനിൽ സെയ്ൻ, അസിസ്റ്റന്റ് എഡിറ്റർ ബിജു തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് പൊതുയോഗം നടന്നു. ബിഎംഎ നിർവാഹക സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജിജോ ആന്റണി, സജിനി ഫിലിപ്പ്, അനീഷ് തോമസ് എന്നിവരെ സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. ബിഎംഎ കമ്മിറ്റി അംഗങ്ങളായ ഷൈജു തോമസ്, ഷിബു പോൾ, ടോമി തെക്കേൽ, രജനി നായർ, സ്വരാജ് മാണിക്കത്താൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com