ADVERTISEMENT

മെൽബൺ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ക്രിസ്മസ് കാരളിനോട് അനുബന്ധിച്ച് മെൽബണിൽ എങ്ങും ഫ്ലാഷ് മോബിന്റെ പെരുമഴക്കാലം തകർത്ത് അടിക്കുകയാണ്. നവംബർ 15ന് ആരംഭിച്ച അസോസിയേഷന്റെ ക്രിസ്മസ് കാരൾ മെൽബണിലെ മുന്നൂറോളം കുടുംബങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്.

ക്രിസ്മസ് കാരളിന്റെ തുടക്കത്തിൽ സൗത്ത് റീജിയന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു ഫ്ലാഷ് മോബിന് തുടക്കം കുറിച്ചത്. ഇതിനുശേഷം ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ പുരുഷന്മാർക്കുവേണ്ടി ബാലിയിൽ നിന്നും ഇറക്കുമതി ചെയ്ത പരമ്പരാഗത ഡിസൈൻ ഡ്രസ്സ് കോഡുകൾ വ്യത്യസ്ഥമായി. കൂടാതെ അസോസിയേഷന്റെ ശക്തനായ നേതാവും മെൽബണിലെ പ്രമുഖനുമായ  ടാക്സ് കൺസൾട്ടന്റ്

സജി മോൻ– സജി മോൾ ഏറ്റവും ആധുനിക രീതിയിലുള്ള മാതൃകയിൽ പണിതീർത്തിട്ടുള്ള ഭവനത്തിന്റെ വിശാലമായ പുൽതകിടിയിൽ ആണ് ഈസ്റ്റ് റീജിയന്റെ അഭിമാനമായ പൊന്നു സിറിൾ കലാ സംവിധാനം ചെയ്ത ഫ്ലാഷ് മോബ് അരങ്ങേറ്റം കുറിച്ചത്. 

flash-mob2

നോർത്ത് വെസ്റ്റ് റീജിയന്റെ ഇപ്രാവശ്യത്തെ ക്രിസ്മസ് കാരൾ ഇത്തവണ കൂടുതൽ കളർഫുൾ ആക്കിയതിന്റെ പിന്നിൽ കോർഡിനേറ്റർ സിബി മാത്യുവിന്റെ പ്രവർത്തനങ്ങൾ ആണ്. നോർത്ത് ഈസ്റ്റിൽ നടന്ന ഫ്ലാഷ് –മോബ് വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമായി. അതുപോലെ അസോസിയേഷന്റെ ശക്തി കേന്ദ്രങ്ങളായ എപ്പിങ്, സൗത്ത് മൊറാങ് എന്നിവിടങ്ങളിൽ നടന്ന ക്രിസ്മസ് കാരളും ഫ്ലാഷ് മോബും ചരിത്ര സ്മൃതികൾ ഉണർത്തി. തോമസ് സജീവ്, ഓമന ദമ്പതികളുടെ വിശാലമായ പുൽത്തകിടിയിൽ പ്രിയാ– നൈസൻ രൂപകൽപന ചെയ്ത ഫ്ലാഷ് മോബ് പ്രായത്തെ മറന്ന് വനിതകൾ വൈറൽ ആക്കി മാറ്റി. അസോസിയേഷന്റെ അംഗങ്ങളുടെ ബാഹുല്യം ഇത്തവണ ഈ പ്രദേശത്ത് ക്രിസ്മസ് കാരൾ ഒരു ലഹരിയായി മാറി.

അസോസിയേഷന്റെ പ്രിയപ്പെട്ട രുചി ലോകത്തെ സാമ്രാട്ട് ജോ അരീക്കര തയാറാക്കിയ കേരളതനിമ വിളിച്ചോതുന്ന കപ്പ ബിരിയാണി അംഗങ്ങൾക്ക് ആസ്വാദകരമായി. ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറത്തിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് ക്രിസ്മസ് കരോൾ. ഇത്രയധികം വിജയപ്രദമായി നടത്തുവാൻ കഴിയുന്നതെന്ന് ഈസ്റ്റ് റീജിയന്റെ കോർഡിനേറ്റർ ജയിംസ് മണിമല അഭിപ്രായപ്പെട്ടു. 

പിണക്കങ്ങളും വൈരാഗ്യവും മാറ്റിവച്ചുകൊണ്ട് സ്നേഹത്തിന്റെ സന്ദേശം പകരുന്ന ഉണ്ണി യേശുവിന്റെ ജനനത്തെ വിളിച്ച് ഓതുന്ന അസോസിയേഷന്റെ ക്രിസ്മസ്  കാരളിന് അസോസിയേഷന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. ജയിംസ് അരീച്ചിറ എല്ലാ ആശംസകളും നേർന്നു.

ഈസ്റ്റ് റീജിയന്റെ കാരൾ സമാപനത്തിന്  കോർഡിനേറ്റർ ജയിംസ് മണിമലയുടെ ഭവനത്തിൽ കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സന്തോഷം പങ്കുവച്ചു. ഡിസംബർ 15 ഞായറാഴ്ച നോബിൽ പാർക്ക് സെന്റ് ആന്റണിസ് പള്ളിയുടെ ഹാളിൽ ഒരു മാസം നീണ്ടു നിന്ന ക്രിസ്മസ് കാരളിന് തിരശ്ശീല വീഴും. ക്രിസ്മസ് കരോളിന്റെ സമാപനം ഒരു ചരിത്ര സംഭവമാക്കാൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com