ADVERTISEMENT

മെൽബൺ ∙ മെൽബൺ കെസിവൈഎല്ലിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു. ജോവിറ്റ ജോസഫ് (പ്രസിഡന്റ്), അലക്സ് ആൻ്റണി (സെക്രട്ടറി) ബെനീറ്റ ബിനോജി (വൈസ് പ്രസിഡന്റ്) ബിൽ ബേബി (ജോയിന്റ് സെക്രട്ടറി) ബെസ്റ്റിൻ ബെന്നി (ട്രഷറർ) ഷോൺ പത്തുപറയിൽ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.

മെൽബണിലെ ക്നാനായ കാത്തലിക് യുവതി യുവാക്കളെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുവാൻ തിരെഞ്ഞെടുക്കപ്പെട്ട എല്ലാവരെയും വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വർഷക്കാലം മെൽബൺ കെസിവൈ.എല്ലിന് നേതൃത്വം നൽകിയ സ്റ്റെബിൻ ഒക്കാട്ട്, ജിക്‌സി കുന്നംപടവിൽ, മെൽവി സജി, ഷാരോൺ പത്തുപറയിൽ, അലക്സ് വടക്കേക്കര, ജിബിൻ തോമസ് എന്നിവർക്കു നന്ദി അറിയിക്കുകയും ചെയ്തു.

മെൽബൺ കെ.സി.വൈ.എൽ ഡയറക്ടർ സായി സിജു അലക്സ് വടക്കേക്കര, റ്റീനാ സ്റ്റീവ് കടുതോടിയിൽ എന്നിവരെ നിയമിക്കുകയും മുൻ ഡയറക്ടർമാരായി കഴിഞ്ഞ നാലു വർഷം യുവജനങ്ങളെ നയിച്ച അനൂപ് ജോസഫ്, സോജി അലൻ എന്നിവർക്കു നന്ദി അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com