ADVERTISEMENT

ബ്രിസ്ബെൻ ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അങ്കമാലിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയായ അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിച്ച ക്രിസ്മസ് പുതുവൽസരാഘോഷം ഷേർവുഡ് യുണൈറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്നു. ഇപ്സ്‌വിച്ച് മെലഡീസിന്റെ ഗാനമേളയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. അങ്കമാലി അയൽക്കൂട്ടത്തിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാസന്ധ്യ ആഘോഷങ്ങൾക്കു നിറച്ചാർത്ത് നൽകി.  ‌

അയൽക്കൂട്ടത്തിലെ സീനിയർ സിറ്റിസൺസ് കേക്ക് മുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ സീരിയൽ സംവിധായകൻ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ടം കമ്മിറ്റി ജനറൽ കൺവീനർ സാജു പോൾ അധ്യക്ഷത വഹിച്ചു.

സ്വരാജ് മാണിക്കത്താൻ സ്വാഗതം ആശംസിച്ചു. ഫാ. ഫെർണാണ്ടസ് ക്രിസ്മസ് സന്ദേശം നൽകി. ഷാജി തേക്കാനത്ത്, സെൻസി കൂര്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നർ ഉണ്ടായിരുന്നു. ഷീൻ ജോസഫ്, ജോസ് പൈനാടത്ത്, ജോയ് മൂലൻ, തോമസ് കാച്ചപ്പിള്ളി, തങ്കച്ചൻ തോമസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com