ADVERTISEMENT

മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ നിർമാണത്തിന്‍റെ ധനശേഖരാർഥം സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റിന്‍റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ടൊയോട്ട പ്രാഡോ കാറിനര്‍ഹനായ ജോണ്‍ വിനോദ് പുന്നയ്ക്കലിന് ഐഎച്ച്എന്‍എ ഉടമ ബിജൊ കുന്നുംപുറത്ത് കാറിന്‍റെ താക്കോൽ കൈമാറി. സമ്മാനാര്‍ഹമായ ടിക്കറ്റ് വിതരണം ചെയ്ത അജേഷ് എബ്രഹാമിനുള്ള 500 ഡോളര്‍ ട്രാവല്‍ വൗച്ചര്‍ ഫ്ളൈവേള്‍ഡ് ട്രാവല്‍സ് പിആര്‍ഒ അഭിലാഷ് ജോര്‍ജ് നൽകി. രണ്ടാം സമ്മാനമായ ഇന്ത്യയിലേക്കുള്ള എയര്‍ ടിക്കറ്റുകള്‍ ലഭിച്ച ഷെപ്പാര്‍ട്ടണ്‍ സ്വദേശി ലെനിന്‍ സ്റ്റീഫന് ഫ്ളൈവേള്‍ഡ് ട്രാവല്‍സ് സെയില്‍സ് ഡയറക്ടര്‍ ജോസ് ജോര്‍ജ് ടിക്കറ്റുകള്‍ കൈമാറി. 

raffle-draw-2

മൂന്നം സമ്മാനം സെലിബ്രേഷന്‍സ് ഇന്ത്യന്‍ റസ്റ്റോറന്റ് സ്പോണ്‍സര്‍ ചെയ്ത 1000 ഡോളറിന്‍റെ ഗിഫ്റ്റ് കാര്‍ഡിന്‍റെ വിജയി ജോവിന ജോർജിനുള്ള സമ്മാനം കൈക്കാരന്‍ ആന്‍റോ തോമസ് വിതരണം ചെയ്തു. നാലാം സമ്മാനമായ 500 ഡോളറിന്‍റെ ട്രാവല്‍ വൗച്ചര്‍ വിജയികളായ സിഡ്നിയിലെ സിജി പോളും,  ജോണ്‍സണ്‍ ജേക്കബും തങ്ങളുടെ വൗച്ചറുകള്‍ കത്തീഡ്രല്‍ ബില്‍ഡിങ്ങ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. അഞ്ചാം സമ്മാനത്തിനര്‍ഹരായ എയ്ബല്‍ ആഗസ്റ്റിന്‍, ബെര്‍ഹാന്‍ ഗോരു, എലിസബത്ത് പൗലോസ്, ആല്‍ഫ്രഡ് അജിത്ത്, കെല്‍വിന്‍ തോമസ് എന്നിവര്‍ക്ക് കോക്കനട്ട് ലഗൂണ്‍ ഇന്ത്യൻ റസ്റ്റോറന്‍റ് മാനേജിങ്ങ് ഡയറക്ടര്‍ മനോജ് മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

raffle-draw-3

റാഫിള്‍ ടിക്കറ്റിലൂടെയും സ്പോണ്‍സര്‍ഷിപ്പിലുടെയും 1,91,128 ഡോളറാണ് കത്തീഡ്രല്‍ ബില്‍ഡിങ്ങ് ഫണ്ടിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്. റാഫിള്‍ ടിക്കറ്റുമായി സഹകരിച്ച എല്ലാവര്‍ക്കും കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, റാഫിള്‍/ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ ജോര്‍ജ് എന്നിവര്‍ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com