ADVERTISEMENT

മാഡ്രിഡ്∙ സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും വൈറസ്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാസിന്‍റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ പോസിറ്റീവ് ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്പാനിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അവരിപ്പോള്‍ മാഡ്രിഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചികിത്സയിലാണ്.

അതേസമയം, സാസിന്‍റെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പാനിഷ് മന്ത്രിസഭയില്‍ പ്രാദേശികകാര്യ മന്ത്രിയും സമത്വ മന്ത്രിയുമാണ് കൊറോണയുടെ പിടിയിലായത്. ഇതിനു പുറമെ മറ്റു ക്യാബിനറ്റ് മന്ത്രിമാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഈ രണ്ട് മന്ത്രിമാരൊഴികെ ഒരു മന്ത്രിയും പരിശോധയ്ക്ക് വിധേയരായിട്ടില്ല.

pedro-sanchez-begona

എന്നിരുന്നാലും, 196 പേരുടെ മരണത്തിനു ശേഷം സ്പെയിനില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെയിനില്‍ 6,391 പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. അതേസമയം, 517 പേരെ നിരീക്ഷണത്തിന് വിധേയരാക്കി. കൊറോണ മൂലം 217 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിക്കുന്നത്. ഈ പകര്‍ച്ചവ്യാധി ചൈനയില്‍ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ കൊലയാളി വൈറസ് മൂലം ഇതുവരെ ചൈനയില്‍ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ചൈനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് ഇറ്റലിയിലാണ്. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യയും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് ഈയ്യിടെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com