ADVERTISEMENT

മെല്‍ബണ്‍∙ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മെല്‍ബണിലെ രൂപത ആസ്ഥാനത്തെ ചാപ്പലില്‍ നിന്നും തത്സമയം പ്രക്ഷേപണം ചെയ്യുന്നു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ڔമുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക് കുരുത്തോല വെഞ്ചിരിപ്പു കര്‍മ്മത്തോടെ ആരംഭിക്കുന്നു. വൈകിട്ട് 5 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

 

ശാലോം ടിവി ചാനലിലും മെല്‍ബണ്‍ രൂപത വെബ്സൈറ്റിലും ശാലോം മീഡിയാ വെബ്സൈറ്റിലും രൂപതയുടെയും ശാലോമിന്‍റെയും ഫേസ്ബുക്ക് പേജിലൂടെയും തിരുക്കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ടി.വി.,റോക്കു, ആമസോണ്‍ ഫയര്‍ തുടങ്ങിയ ഐപി ബോക്സിലൂടെയും ഇതര സ്മാര്‍ട്ട് ടിവി ആപ്പുകളിലൂടെയും തിരുക്കര്‍മ്മങ്ങള്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ കേബിളിലൂടെ ലഭിക്കുന്ന ശാലോം ചാനലില്‍ കാണാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനിലൂടെ - രൂപതയുടെയും ശാലോമിന്‍റെയും വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും - രാവിലെ 5.30 നും ഉച്ചക്ക് 12.30നും തത്സമയം കാണാവുന്നതാണ്.

 

ഓശാന ഞായറാഴ്ചയെ തുടര്‍ന്ന് വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലും രാവിലെ 10 മണിക്കും വൈകീട്ട് 5 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. വൈകീട്ട് 5 മണിക്ക് "തിരുമണിക്കൂര്‍". ദുഃഖ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പീഡാനുഭവ ശുശ്രൂഷയും വൈകീട്ട് 5 മണിക്ക് കുരിശിന്‍റെ വഴിയും ഉണ്ടായിരിക്കും. ദുഃഖ ശനിയാഴ്ച രാവിലെ 10 മണിക്കാണ് വിശുദ്ധ കുര്‍ബാനയും പീഡാനുഭവ ശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളും. വൈകീട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ദിനം രാവിലെ ഉയിര്‍പ്പ് തിരുന്നാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ 10 മണിക്ക് ആരംഭിക്കും. വൈകീട്ട് 5 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

 

പള്ളികള്‍ തുറന്നു കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കുന്നതു വരെ രൂപത ആസ്ഥാനത്ത് നിന്നു മെല്‍ബണ്‍ സമയം കാലത്ത് 10 മണിക്കും വൈകിട്ട് 5 മണിക്കും ഓണ്‍ലൈനായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com