ADVERTISEMENT

മെൽബൺ ∙ ഉപരി പഠനത്തിനെത്തിയ മലയാളി വിദ്യാർഥി സമൂഹത്തിന് കൈത്താങ്ങായി മെൽബൺ സെക്യുലർ ഫോറം. കോവിഡ് 19 നെ തുടർന്ന് മലയാളി വിദ്യാർഥികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സഹായത്തിനായി മെൽബൺ സെക്യുലർ ഫോറമുണ്ട്. മെൽബൺ സെക്യൂലർ ഫോറം സംഘടിപ്പിച്ച ഹെൽപ്പ് ലൈൻ ഡെസ്ക്കിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. 

ഭക്ഷണത്തിന് ബുദ്ധിമുട്ടുനേരിടുന്നവർ ഇക്കാര്യം അറിയിച്ചാൽ ഗ്രോസറി വാങ്ങുന്നതിനാവശ്യമായ അടിയന്തിര സഹായം നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്. സംഘടനയുടെ ഭക്ഷണ കിറ്റ് പദ്ധതിയുമായി സഹകരിക്കുന്ന മെൽബണിലെ ഒരു സംഘം വ്യക്തികളാണ് ഈ ഗ്രോസറി പണം അയക്കുന്നത്. ദുരന്തവാർത്തകൾക്കു നടുവിൽ നിങ്ങൾ ഒറ്റപെടുന്നില്ലെന്നും മെൽബൺ സെക്യൂലർ ഫോറം കൂടെയുണ്ടെന്നും സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com